തുറവൂർ∙ ചെല്ലാനം ഫിഷിങ് ഹാർബറിൽ നിന്നു വള്ളം ഇറക്കിയ മത്സ്യത്തൊഴിലാളികൾക്ക് കരിക്കാടി ചെമ്മീൻ വൻതോതിൽ ലഭിച്ചു. അർത്തുങ്കൽ മുതൽ പള്ളിത്തോട്, ചെല്ലാനം എന്നിവിടങ്ങളിൽ നിന്നു ഹാർബറിൽ നിന്നു പോയ എല്ലാ വള്ളങ്ങൾക്കും കരിക്കാടി ചെമ്മീനാണ് ലഭിച്ചത്.
കിലോഗ്രാമിനു 120 രൂപയും പിന്നീട് 110 രൂപയുമായി കുറഞ്ഞു.
എങ്കിലും വില അധികം താഴേക്കു പോയില്ല. ഉച്ചയ്ക്കു ശേഷം എത്തിയ വള്ളങ്ങൾക്കു കിട്ടിയ കരിക്കാടി ചെമ്മീനിനു വില കുറയാതെ ലഭിച്ചു.
ഇതുകൂടാതെ അയല, കൊഴുവ, ആവോലി എന്നീ മത്സ്യങ്ങൾ ചെറിയ തോതിൽ വള്ളങ്ങൾക്കു ലഭിച്ചു. ചില സമയങ്ങളിലാണ് ഇത്തരത്തിൽ കരിക്കാടി ചെമ്മീൻ മത്സ്യത്തൊഴിലാളികൾക്കു വൻതോതിൽ ലഭിക്കുന്നത്.
രാവിലെ ദിവസങ്ങൾക്കു മുൻപ് പോയ വള്ളങ്ങൾക്കു വൻതോതിൽ തിരിയാൻ ലഭിച്ചിരുന്നു. അന്ന് പുലർച്ചെ എത്തിയ വള്ളങ്ങൾക്ക് കിലോഗ്രാമിനു 40 രൂപ ലഭിച്ചെങ്കിലും പിന്നീട് അത് 20 രൂപയായി കുറഞ്ഞു.
എന്നാൽ പൊത മാർക്കറ്റിൽ 100 മുതൽ 150 രൂപവരെ വിലയ്ക്കാണ് വിറ്റഴിച്ചത്.
ഏതു മത്സ്യവും ധാരാളമായി ലഭിക്കുമ്പോൾ മീനിനു വിലയിടിയുന്നത് പതിവാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഇന്നലെ കിട്ടിയ ചെമ്മീൻ ഹാർബറിൽ നിന്ന് ഇതര സംസ്ഥാനത്ത് നിന്നെത്തിയ വാഹനങ്ങളിൽ ടൺ കണക്കിനാണു കൊണ്ടുപോയത്. മത്സ്യങ്ങൾക്കു വില കുറയാതെ ലഭിച്ചാൽ മാത്രമേ മത്സ്യത്തൊഴിലാളികൾക്കു ഗുണമാകും ആലപ്പുഴ അർത്തുങ്കൽ മുതൽ ചെല്ലാനം വരെയുള്ള ഏതാണ്ട് 250-ളാം വള്ളങ്ങളാണ് ചെല്ലാനം ഹാർബർ കേന്ദ്രീകരിച്ച് മീൻപിടിക്കാൻ പോകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]