
അരൂർ∙ തുറവൂർ– അരൂർ ഉയരപ്പാതയിൽ ഗതാഗതക്കുരുക്കൊഴിഞ്ഞാലും യാത്രക്കാർക്ക് ദുരിതമായി പൊടിശല്യം. മഴ ഒന്നടങ്ങിയതേയുള്ളൂ നാലുവരിപ്പാതയിലെ 2 വരിയിലും യാത്രക്കാരും പരിസരവാസികളും കനത്ത പൊടിശല്യം മൂലം ദുരിതം പേറുന്നു.രാവിലെ മുതൽ സർവീസ് റോഡിൽ ഗതാഗത പ്രശ്നങ്ങളല്ല യാത്രക്കാർ നേരിട്ടത്.വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടിയാണ്. കാറ്റിൽ നാലുപാടും ചിതറി വ്യാപിക്കുന്ന പൊടി കണ്ണിലും മുഖത്തുമെല്ലാം പെട്ട് ഇരുചക്രവാഹന യാത്രികരും മറ്റുള്ളവരും ഒഴിഞ്ഞുമാറാനാവാത്ത സ്ഥിതിയിലാണ്.തുമ്മലും ജലദോഷവും ശ്വാസംമുട്ടലുമെല്ലാം സഹിച്ചാണ് സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ള യാത്രക്കാർ കടന്നു പോകുന്നത്.
അമിത വേഗതയിലാണ് ഈ കുരുക്കുകൾക്കിടയിലും ബസുകൾ പോകുന്നത്. ആദ്യകാലത്ത് നിർമാണ കരാർ കമ്പനി ടാങ്കർ ലോറിയിൽ വെള്ളം തളിക്കുന്നത് പതിവായിരുന്നു. എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ ഇവർ വേണ്ടത്ര താൽപര്യം കാണിക്കുന്നില്ല. എങ്കിലും രാവിലെയും വൈകുന്നേരങ്ങളിലും ഗതാഗതക്കുരുക്കുകൾക്കും ശമനമുണ്ടായിട്ടില്ല. അരൂർ മേഖലയിലെ 5–ാം റീച്ചിലെ ഗർഡറുകൾ സ്ഥാപിക്കുന്ന പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനാൽ പുള്ളർ ലോറികളിൽ കൊണ്ടുവരുന്ന ഗർഡറുകൾ പലപ്പോഴും തുറവൂർ മുതൽ അരൂർ വരെ മണിക്കൂറുകളോളം ഗതാഗത തടസ്സങ്ങൾക്ക് കാരണമാകുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]