
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശത്തിലേക്കു വായനക്കാർക്കൊപ്പം മലയാള മനോരമയും. വായനക്കാർക്കായി മത്സരങ്ങളും കൈനിറയെ സമ്മാനങ്ങളുമായാണു മലയാള മനോരമ ജലോത്സവത്തിന്റെ ഭാഗമാകുന്നത്.
വള്ളംകളി കമന്ററി മത്സരം, പ്രവചന മത്സരം, വഞ്ചിപ്പാട്ട് മത്സരം, ഫൊട്ടോഗ്രഫി മത്സരം എന്നിവയാണു നെഹ്റു ട്രോഫിയുടെ ഭാഗമായി മനോരമ സംഘടിപ്പിക്കുന്നത്.
വഞ്ചിപ്പാട്ട് പാടാം കുടുംബത്തോടൊപ്പം||
കുടുംബാംഗങ്ങൾ ഒരുമിച്ചു വഞ്ചിപ്പാട്ട് പാടി മൊബൈലിൽ പകർത്തി മനോരമയ്ക്ക് അയയ്ക്കൂ. ഏറ്റവും നന്നായി പാടുന്ന 4 കുടുംബങ്ങൾക്കു സമ്മാനം.
2 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ വാട്സാപ് ചെയ്യാം. ഒന്നാം സമ്മാനം 4000 രൂപ.
2,3,4 സ്ഥാനക്കാർക്ക് 3000, 2000, 1000 രൂപ വീതം. വിഡിയോകൾ ഇന്നു മുതൽ അയയ്ക്കാം.
അവസാന തീയതി: 29. അയയ്ക്കേണ്ട വാട്സാപ് നമ്പർ: 7012668143
പ്രവചന മത്സരം 27 മുതൽ
മലയാള മനോരമയും ഈസ്റ്റേൺ കറി പൗഡറും ചേർന്നു നടത്തുന്ന പ്രവചന മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള കൂപ്പണുകൾ 27, 28, 29 തീയതികളിൽ മലയാള മനോരമയിൽ പ്രസിദ്ധീകരിക്കും.
കൃത്യമായി പ്രവചിക്കുന്ന 3 പേർക്കു 3000 രൂപ വീതം സമ്മാനം. പ്രവചന മത്സരത്തെ കുറിച്ചുള്ള വിശദാംശങ്ങൾ വരും ദിവസങ്ങളിൽ മനോരമയിൽ വായിക്കാം.
കമന്ററി മത്സരം 25ന്
ഓളപ്പരപ്പിലെ ആവേശം വാക്കുകളിലേക്ക് ആവാഹിക്കുന്ന മികച്ച കമന്റേറ്റർമാരെ കണ്ടെത്താനുള്ള മത്സരം 25ന് ഉച്ചയ്ക്ക് 1.30ന് ആലപ്പുഴ കളപ്പുരയിലുള്ള മലയാള മനോരമ ഓഫിസിൽ നടക്കും.
ഒന്നാം സമ്മാനം 5000 രൂപയും രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 3000, 2000 രൂപ വീതവുമാണു സമ്മാനം.മത്സരത്തിൽ പങ്കെടുക്കാനുള്ള കുറഞ്ഞ പ്രായപരിധി: 20. ഉയർന്ന പ്രായപരിധിയില്ല.
ഇന്നു മുതൽ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷന് ഫോൺ: 9961022474
ആവേശം പകർത്താം; പങ്കുവയ്ക്കാം
നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം ഒപ്പിയെടുക്കുന്ന മികച്ച ഫൊട്ടോഗ്രഫർമാർക്കു സമ്മാനം. വള്ളംകളി ദിവസം ക്യാമറയിലോ മൊബൈൽ ഫോണിലോ പകർത്തിയ ചിത്രങ്ങൾ മനോരമയിലേക്ക് അയയ്ക്കാം.
#MANORAMAPUNNAMADACARNIVAL എന്ന ഹാഷ്ടാഗിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും വേണം. മികച്ച 3 ചിത്രങ്ങൾ മനോരമയിൽ പ്രസിദ്ധീകരിക്കും.
1000 രൂപ വീതം സമ്മാനവും. 30ന് വൈകിട്ട് 6 വരെ ചിത്രങ്ങൾ അയയ്ക്കാം.
ചിത്രങ്ങൾ അയയ്ക്കേണ്ട വാട്സാപ് നമ്പർ: 7012668143 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]