മാവേലിക്കര∙ നെഹ്റു ട്രോഫി വള്ളംകളി ദിവസം പ്രഖ്യാപിച്ച അവധിയിൽ നിന്നു മാവേലിക്കര താലൂക്കിനെ മാത്രം ഒഴിവാക്കിയ ആലപ്പുഴ ജില്ല കലക്ടറുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി. മാവേലിക്കര എംഎൽഎ എം.എസ്.അരുൺകുമാറാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴ ജില്ലയുടെ മുഴുവൻ ആഘോഷമാണെന്നും അതിനാൽ മാവേലിക്കര താലൂക്കിന് ഉൾപ്പെടെ ആലപ്പുഴ ജില്ലയ്ക്ക് അന്നേ ദിവസം അവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പിൽ നിന്നും ഉത്തരവിറക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
അവധിയിൽ നിന്നു മാവേലിക്കര താലൂക്കിനെ ഒഴിവാക്കിയതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ പ്രതിഷേധം ഉയരുന്നതിനിടെയാണ് എംഎൽഎയുടെ ഇടപെടൽ.
ഉത്തരവ് തിരുത്തി മാവേലിക്കര താലൂക്കിന് ഉൾപ്പെടെ അവധി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവും മാവേലിക്കര കോടതിയിലെ അഭിഭാഷകയുമായ മുത്താര രാജ് കലക്ടർക്കും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.നെഹ്റു ട്രോഫി വള്ളംകളി ദിവസം മാവേലിക്കര താലൂക്ക് ഒഴികെ ആലപ്പുഴ ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസമാണ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ മാസം 30 ന് ആണ് നെഹ്റു ട്രോഫി വള്ളംകളി .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

