
കായംകുളം∙ താലൂക്കാശുപത്രിയുടെ മതിൽ വിള്ളൽ വീണ് നിലംപതിക്കാറായ നിലയിൽ. ദേശീയപാതയിൽ നിന്ന് ആശുപത്രിയുടെ തെക്കുവശത്തേക്ക് വരുന്ന ഭാഗത്തെ മതിലാണ് അപകട
സ്ഥിതിയാലായത്. കാലവർഷം ശക്തമായതിനാൽ വെള്ളം വീണ് കുതിർന്ന് വീഴുന്ന അവസ്ഥയാണ് മതിൽ. വിളളൽ വീണ ഭാഗത്ത് കൂടി വെള്ളം കയറുന്നു.
എപ്പോഴും ജനങ്ങൾ സഞ്ചരിക്കുന്ന വഴിയായതിനാൽ മതിൽ ഇടിഞ്ഞ് വീഴുമെന്ന ആശങ്കയിലാണ് യാത്രക്കാർ. ചികിത്സ തേടി എത്തുന്നവർ ഇതുവഴിയല്ല സഞ്ചരിക്കുന്നത്. പക്ഷേ, മതിലിന് പടിഞ്ഞാറ് ഭാഗത്ത് ലാബുകളടക്കം വിവിധ സ്വകാര്യസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
മതിലിന്റെ അപകടാവസ്ഥ ഒരു വർഷം മുൻപ് തന്നെ ആശുപത്രി അധികാരികളെയും നഗരസഭ അധികാരികളെയും അറിയിച്ചിരുന്നതായി വാർഡ് കൗൺസിലർ കെ.പുഷ്പദാസ് പറഞ്ഞു.
പക്ഷേ, മതിൽ പുനർ നിർമിക്കുന്നതിന് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ആശുപത്രി വികസന സമിതിയുടെയോ നഗരസഭയുടെയോ ഫണ്ട് ഉപയോഗിച്ച് പുനർ നിർമാണം നടത്താൻ വ്യവസ്ഥയുണ്ട്.എന്നാൽ, തകർന്ന് വീണിട്ട് ചെയ്യാമെന്ന് മനോഭാവമാണ് ബന്ധപ്പെട്ടവർക്കെന്നും ആരോപണമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]