
മാന്നാർ ∙ ഇടവേളയ്ക്കു ശേഷം വീണ്ടും മഴ ശക്തമായതോടെ നദികളിലെ ജലനിരപ്പുയർന്നു, ജനജീവതം ദുസ്സഹമായി. പമ്പാനദി, അച്ചൻകോവിലാറ്, കുട്ടംപേരൂർ ആറ്, ചെന്നിത്തല പുത്തനാറ്, അപ്പർകുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളിലെ ജലനിരപ്പാണ് ക്രമാതീതമായി ഉയർന്നത്.
രണ്ടു ദിവസമായി പെയ്യുന്ന മഴയും നേരിയ തോതിലുള്ള കിഴക്കൻ വെള്ളത്തിന്റെ വരവുമാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിനു കാരണം. പമ്പയിൽ രണ്ടും അച്ചൻകോവിൽ ഒന്നരയടിയും വെള്ളമാണ് ഉയർന്നത്.
ഉൾനാടൻ മത്സ്യബന്ധനത്തെയും ബാധിച്ചിട്ടുണ്ട്.
ഗ്രാമീണ റോഡുകളിലെ സ്ഥിതിയും മോശമാണ്. ബുധനൂർ ഹൈസ്കൂൾ ജംക്ഷനിൽ നിന്നും തെക്കോട്ട് എണ്ണയ്ക്കാടിനു പോകുന്ന പാതയുടെ പകുതി ഭാഗം വെള്ളത്തിലാണ്.
മാന്നാർ വായനശാല ജംക്ഷൻ – ഭുവനേശ്വരി സ്കൂൾ റോഡിലും വെളളക്കെട്ട് രൂപപ്പെട്ടു. മാന്നാർ –മൂർത്തിട്ട
ജംക്ഷനിലെ വളവിലും ഒന്നരയടിയോളം വെള്ളമാണ് കെട്ടിക്കിടക്കുന്നത്. ഇതെല്ലാം അപകടസാധ്യതയുള്ളയിടമാണ്.
ഇടവിട്ടിടവിട്ടു പെയ്യുന്ന മഴ വഴിയോര കച്ചവടത്തെയും ജനജീവിത്തെയും ബാധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]