
ആലപ്പുഴ ജില്ലയിൽ ഇന്ന് (20-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യത
∙ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
പഠന ക്യാംപ് സമാപനം
മാവേലിക്കര ∙ അറുനൂറ്റിമംഗലം 66– ാം നമ്പർ എൻഎസ്എസ് കരയോഗം, വനിതാ സമാജം, ശ്രീഭദ്ര ബാലസമാജം എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ വർണക്കൂടാരം അവധിക്കാല പഠന ക്യാംപ് സമാപനം ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരൻ തഴക്കര ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണപ്പിള്ള അധ്യക്ഷനായി. സെക്രട്ടറി ഹരികുമാർ, വനിതാസമാജം പ്രസിഡന്റ് രജനി ഗോപിനാഥ്, സെക്രട്ടറി വീണ രാജീവ്, ബാലസമാജം പ്രസിഡന്റ് എസ്.ഗോപിക, സെക്രട്ടറി വേദശ്രീ എസ്.നായർ എന്നിവർ പ്രസംഗിച്ചു.