മാവേലിക്കര ∙ നഗരത്തിലെ ഗതാഗത നിയമം പാലിക്കാതെ വലിയ വാഹനങ്ങൾ പായുന്നു, നടപടി സ്വീകരിക്കാതെ അധികൃതർ. മിച്ചൽ ജംക്ഷനിൽ നിന്നു കിഴക്കോട്ടു വലിയ വാഹനങ്ങൾ പ്രവേശിക്കാൻ പാടില്ല എന്നാണ് നിയമം.
എന്നാൽ ഇതു ലംഘിച്ചു വാഹനങ്ങൾ കിഴക്കോട്ടു പോകുന്നതു സ്ഥിരമാണ്. ഇന്നലെ രാവിലെ ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയതു നിയമം ലംഘിച്ച് കിഴക്കോട്ട് പോയ ടിപ്പർ ലോറിയാണ്.
രാപകൽ ഭേദമെന്യേ നഗരത്തിലൂടെ ടിപ്പർ ലോറികൾ പായുന്നത് അപകടത്തിന് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ 2നു വൈകിട്ടു ലോറിയുടെ പിൻഭാഗത്തെ വാതിലിന്റെ ലോക്ക് തനിയെ തുറന്ന് ചെറിയ പാറക്കഷണങ്ങൾ റോഡിൽ നിരന്ന് അപകടസാധ്യത ഉണ്ടായി.
ഒരു മാസം മുൻപ് നിയന്ത്രണം വിട്ട
ടിപ്പർ ലോറി ആഞ്ഞിലിപ്ര പുതുശേരി അമ്പലത്തിന്റെ മതിൽ ഇടിച്ചു തകർത്തിരുന്നു. ജംക്ഷനിലൂടെ വലിയ വാഹനങ്ങൾ അതിവേഗത്തിൽ സഞ്ചരിക്കുന്നതും മിച്ചൽ ജംക്ഷനിൽ സിഗ്നൽ കാത്തുകിടക്കുന്ന വാഹനങ്ങളെ മറികടന്നു സ്വകാര്യ ബസുകൾ ഉൾപ്പെടെ സഞ്ചരിക്കുന്നതും നഗരത്തിൽ അപകടഭീഷണി ഉയർത്തുന്നുണ്ട്.
രാവിലെ മിച്ചൽ ജംക്ഷനിൽ 4 വശത്തും ബസുകൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്. മിച്ചൽ ജംക്ഷനിൽ പാലിക്കേണ്ട
നിയമം സംബന്ധിച്ചു കൃത്യമായ ബോധ്യം ഉണ്ടായിട്ടും വാഹനങ്ങൾ ഓടിക്കുന്നവർ അതു പാലിക്കാത്തതിന് മാറ്റം ഉണ്ടാകണം എന്നാണ് ജനത്തിന്റെ ആവശ്യം . നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസും മോട്ടർ വാഹനവകുപ്പും തയാറാകണം എന്നാണ് ജനം ആവശ്യപ്പെടുന്നത്.
നടയ്ക്കാവിലെ എസ് വളവിലെ അപകട
മരണത്തിന്റെ ഉത്തരവാദിത്തം കെഎസ്ടിപിക്കും പൊലീസിനുമാണ്. എസ് വളവിൽ അപകടം ഒഴിവാക്കുന്നതിനായി ഉണ്ടായിരുന്ന ഡിവൈഡർ റോഡ് നവീകരണത്തിന്റെ ഭാഗമായി കെഎസ്ടിപി പൊളിച്ചു നീക്കി.
നവീകരണം പൂർത്തിയാക്കിയിട്ടും ഡിവൈഡർ പുനർനിർമിച്ചില്ല. സുരക്ഷാക്രമീകരണം ഒരുക്കാൻ കെഎസ്ടിപി തയാറാകാത്തതാണു യുവാവിന്റെ മരണത്തിന് ഇടയാക്കിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

