ആലപ്പുഴ∙ ഓഹരി നിക്ഷേപത്തിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്തു പ്രവാസിയെ കബളിപ്പിച്ച് 8.08 കോടി രൂപ ഓൺലൈനായി തട്ടിയെടുത്ത കേസിൽ അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുന്നു. 73 വയസ്സുകാരനായ പ്രവാസി പണം കൈമാറിയതു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അക്കൗണ്ടുകളിലേക്കാണെന്നു കണ്ടെത്തിയിരുന്നു. നാഷനൽ സൈബർ ക്രൈം പോർട്ടലിൽ കേസ് റജിസ്റ്റർ ചെയ്തു ഈ അക്കൗണ്ടുകളിലെ പണം മരവിപ്പിച്ചിട്ടുണ്ട്.
2025 സെപ്റ്റംബർ 24 മുതൽ ഡിസംബർ 12 വരെ 73 ഇടപാടുകളിലായാണു പണം കൈമാറിയത്.
ഈ ഇടപാടുകളുടെ ഉൾപ്പെടെ വിവരങ്ങൾ ശേഖരിച്ചു പ്രതികളിലേക്കെത്താനാണു അന്വേഷണ സംഘത്തിന്റെ ശ്രമം. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെട്ട
തട്ടിപ്പു ശൃംഖല ഇതിനു പിന്നിലുണ്ടെന്നാണു പ്രാഥമിക നിഗമനം.
ആലപ്പുഴ സൈബർ ക്രൈം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഉടൻ ഈ സംസ്ഥാനങ്ങളിലേക്കു തിരിക്കും.വൻകിട കോർപറേറ്റ് ഗ്രൂപ്പിന്റെ പേരിനോടു സാമ്യമുള്ള സ്ഥാപനത്തിന്റെ പ്രതിനിധി എന്ന പേരിലാണു തട്ടിപ്പുകാർ ഹരിപ്പാട് സ്വദേശിയെ കബളിപ്പിച്ചത്. ഇദ്ദേഹത്തിന്റെ മകനു സംശയം തോന്നി അന്വേഷണം നടത്തിയപ്പോഴാണു തട്ടിപ്പാണെന്നു വ്യക്തമായത്.
സംസ്ഥാനത്തു റിപ്പോർട്ട് ചെയ്ത വലിയ സൈബർ തട്ടിപ്പുകളിൽ ഒന്നാണിത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

