തുറവൂർ ∙ സൈബർ തട്ടിപ്പിലൂടെ ചേർത്തല സ്വദേശിയുടെ 97 ലക്ഷം രൂപ തട്ടിയെടുത്ത ഉത്തരേന്ത്യൻ സംഘം ഹൈദരാബാദിൽ സമാന തട്ടിപ്പിലൂടെ 2.9 കോടി തട്ടിയെടുത്തു. ഹൈദരാബാദിലെ 45 കാരനായ ഐടി ജീവനക്കാരന്റെ പണമാണ് നഷ്ടമായത്.
ഹൈദരാബാദ് പൊലീസ് കേസെടുത്തു.
മൊബൈൽ ആപ് വഴി പണം നിക്ഷേപിച്ചാൽ പത്തിരട്ടി ലാഭം നൽകുമെന്ന വാഗ്ദാനത്തിലൂടെ ചേർത്തല സ്വദേശിയുടെ 97 ലക്ഷം 3 തവണകളായാണ് തട്ടിപ്പു സംഘം കൈക്കലാക്കിയത്.ഹൈദരാബാദ് ഗോപാനപ്പള്ളിയിൽ നിന്നുള്ള യുവാവ് ഗൂഗിളിൽ ഒാഹരി വിപണിയെക്കുറിച്ചു തിരയുന്നതിനിടെ ഇതേ തട്ടിപ്പുകാരുടെ ആപ്പിന്റെ ലിങ്ക് ലഭിക്കുകയായിരുന്നു.
തുടർന്ന് ഇയാളെ വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കി. പണം നഷ്ടപ്പെട്ട
ചേർത്തല സ്വദേശിയെയും ഇതേ ഗ്രൂപ്പിലാണ് ചേർത്തിരുന്നത്. ഒാഹരി വിപണിയിൽ പണം നിക്ഷേപിക്കുമ്പോൾ വിജയകരമായി പരീക്ഷിച്ച ടിപ്പുകൾ ഗ്രൂപ്പിൽ പ്രദർശിപ്പിച്ച് വിശ്വാസം നേടിയായിരുന്നു തട്ടിപ്പ്.
പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചതായി കാണിക്കുന്ന വ്യാജ ലിങ്കുകളും ഗ്രൂപ്പിൽ പ്രദർശിപ്പിച്ചിരുന്നു. ചേർത്തല സ്വദേശി പട്ടണക്കാട് പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

