ആലപ്പുഴ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളില്‍ ഘടനപരമായ മാറ്റം വരുത്തി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കിടെ തൊഴിലുറപ്പ് തൊഴിലാളികളുമായി നേരിട്ട് സംവദിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതിനിടെയാണ് തൊഴിലുറപ്പ് തൊഴിലാളികളുമായുള്ള കെസി വേണുഗോപാല്‍ എംപിയുടെ അപ്രതീക്ഷിത കൂടിക്കാഴ്ച.
വഹാനത്തില്‍ ആലപ്പുഴ പുറക്കാട് പഞ്ചായത്തിലൂടെ സഞ്ചരിക്കുമ്പോള്‍ തോട്ടപ്പളിപടിഞ്ഞാറ് ചാലയില്‍ തോപ്പില്‍ ഭാഗത്ത് കൃഷിയിടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ കാണുകയും അവിടെ ഇറങ്ങി അവരുമായി ആശയവിനിമയം നടത്തുയുകമായിരുന്നു വേണുഗോപാല്‍.
കേന്ദ്രസര്‍ക്കാരിന്റെ നടപടിയിലുള്ള ആശങ്ക തൊഴിലാളികള്‍ കെസി വേണുഗോപാലിനോട് പങ്കുവെച്ചു. യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയുടെ ഭാഗമായി സാധാരണക്കാരുടെ അന്തസ്സ് ഉയര്‍ത്താനും തൊഴില്‍ അവകാശം ഉറപ്പാക്കി സ്ത്രീശാക്തീകരണവും ദാരിദ്രനിര്‍മ്മാര്‍ജനവും നടപ്പാക്കാനും ഗ്രാമീണമേഖലയുടെ ഉന്നമനത്തിനും വേണ്ടിയാണ് 2005ല്‍ ഈ പദ്ധതി അവതരിപ്പിച്ചതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ബില്ലിലൂടെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളായവരുടെ വരുമാനമാര്‍ഗത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുകയാണ്. അധികാരത്തിലെത്തിയത് മുതല്‍ ഈ പദ്ധതിയെ കഴുത്തു ഞെരിച്ച് ഇല്ലാതാക്കാനാണ് മോദി ഭരണകൂടം ശ്രമിച്ചതെന്നും കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന വിഹിതം കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുമെന്ന മാനദണ്ഡം ഈ പദ്ധതിയുടെ അടിസ്ഥാനതത്വത്തിന് എതിരാണ്്.
പദ്ധതി ചെലവിന്റെ 40 ശതമാനം സംസ്ഥാനം വഹിക്കണമെന്ന നിബന്ധന, കടക്കെണിയിലായ കേരളത്തിന് ബാധ്യതയാകുമെന്നും അതിലൂടെ തങ്ങള്‍ക്ക് ജോലി നഷ്ടപെടാനുള്ള സാഹചര്യമുണ്ടാകുമെന്നും തൊഴിലാളികള്‍ കെസി വേണുഗോപാലിനോട് ആശങ്ക അറിയിച്ചു. മഹാത്മാഗാന്ധിയുടെ പേരിലുള്ള പദ്ധതിയുടെ ഭാഗമായി കുടുംബം നോക്കാന്‍ കഴിഞ്ഞിരുന്നതില്‍ ഇത്രയും കാലം അഭിമാനം ആയിരുന്നുവെന്നും പേരുമാറ്റത്തിലൂടെയും കടുത്ത വ്യവസ്ഥകളിലൂടെയും കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ വയറ്റത്തിടിക്കുകയാണെന്നും തൊഴിലാളികള്‍ കെസി വേണുഗോപാലിനോട് പരാതിപ്പെട്ടു.
സാധാരണക്കാരുടെ പട്ടിണിമാറ്റുകയും തൊഴില്‍ അവകാശം ഉറപ്പാക്കുകയും ചെയ്തിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പദ്ധതിയെ തകര്‍ക്കാന്‍ മോദി സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് കെസി വേണുഗോപാല്‍ തൊഴിലാളികളെ അറിയിച്ചു.
ഇതിനെതിരെ പാര്‍ലമെന്റില്‍ ഇതിനോടകം ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും പ്രതിജ്ഞാബദ്ധമാണെന്നും അതിനായി ഏതറ്റംവരെയും ഒപ്പമുണ്ടാകുമെന്ന ഉറപ്പും കെസി വേണുഗോപാല്‍ നല്കി.
കെസി വേണുഗോപാലിന്റെ വാക്കുകളെ കരഘോഷത്തോടെയാണ് തൊഴിലാളികള്‍ സ്വീകരിച്ചത്.
തുടര്‍ന്ന് തൊഴിലാളികള്‍ കൊണ്ടുവന്ന കപ്പയും മുളക് കറിയും അവര്‍ കെസി വേണുഗോപാലിന് നല്കി. അവരോടൊപ്പം അത് കഴിച്ച കെസി വേണുഗോപാല്‍ തൊട്ടടുത്ത കടയില്‍ നിന്ന് ക്രിസ്മസ് കേക്ക് വരുത്തി തൊഴിലാളികള്‍ക്ക് മുറിച്ച് നല്കിയ ശേഷമാണ് മടങ്ങിയത്.
തൊഴിലുറപ്പ് മേഖലയെ തകര്‍ക്കുന്ന ഭരണകൂട നീക്കങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഇവരെ പോലെയുള്ള രാജ്യത്തെ കോടിക്കണക്കിന് തൊഴിലാളികളുടെ ശക്തമായ പിന്തുണ ഉണ്ടാകുമെന്നുറപ്പാണെന്നും അവരുടെ ഹൃദ്യമായ സ്നേഹം വലിയ ഊര്‍ജ്ജം നല്‍കുന്നുവെന്നും തൊഴിലാളികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കെസി വേണുഗോപാല്‍ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

