ആലപ്പുഴ∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനുള്ള(എസ്ഐആർ) എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ചു നൽകാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോൾ ജില്ലയിൽ തിരികെ ലഭിക്കാത്തത് 1,43,494 വോട്ടർമാരുടെ ഫോമുകൾ. ഇത്രയും വോട്ടർമാർ കരടു വോട്ടർപട്ടികയിൽ നിന്നു പുറത്താവും.
ജില്ലയിലെ 17,58,938 വോട്ടർമാരിൽ 16,15,444 പേരാണ് എസ്ഐആർ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചത്. ഇവർ കരടുവോട്ടർ പട്ടികയിൽ ഉണ്ടാകും. കഴിഞ്ഞ ദിവസം കരടുപട്ടികയിൽ നിന്ന് പുറത്താകുന്നവരുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിലെ 1,44,648 പേരാണ് അതിലുണ്ടായിരുന്നത്.
ഇന്നലെ ആയിരത്തോളം പേർ ഫോമുകൾ തിരിച്ചേൽപ്പിച്ചതോടെയാണ് പുറത്താകുന്നവരുടെ എണ്ണം കുറഞ്ഞത്.
പട്ടികയിൽ നിന്നു പുറത്താകുന്ന 1.43 ലക്ഷം പേരിൽ മരിച്ചുപോയവർ (46999), കണ്ടെത്താൻ കഴിയാത്തവർ (34474), താമസം മാറിയവർ (51187), മറ്റു സ്ഥലങ്ങളിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർ (8115) എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. ഈ വിഭാഗത്തിലൊന്നും പെടാത്ത 2719 പേരുടെ ഫോമും തിരികെ ലഭിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പു വിഭാഗം അധികൃതർ പറയുന്നു.
തിരികെ ലഭിച്ച . 16,15,444 ഫോമുകളുടെ ഡിജിറ്റൈസേഷൻ ഇന്നലെ പൂർത്തിയാക്കിയതോടെ ജില്ലയിലെ ഡിജിറ്റൈസേഷൻ 100 ശതമാനമായി.
തിരികെ ലഭിച്ച ഫോമുകളുടെ അടിസ്ഥാനത്തിൽ 23ന് കരടുപട്ടിക പ്രസിദ്ധീകരിക്കും.
ഇതിൽ ഉൾപ്പെടാത്തവരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക ഇലക്ടറൽ ഓഫിസർമാരുടെ നോട്ടിസ് ബോർഡുകളിൽ പ്രദർശിപ്പിക്കും. പട്ടികയിന്മേലുള്ള പരാതികൾ ഈ മാസം 23 മുതൽ ജനുവരി 22 വരെ നൽകാം. ജനുവരി 23 മുതൽ ഫെബ്രുവരി 14 വരെ പരാതികളിലുള്ള ഹിയറിങ് നടക്കും.
ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

