ആലപ്പുഴ ∙ ജില്ലാക്കോടതി പാലത്തിനു സമീപം താൽക്കാലിക പാലം നിർമാണം ഇന്ന് രാത്രിയോടെ പൂർത്തിയാകും. മുല്ലയ്ക്കൽ അഞ്ചാം ചിറപ്പ് ദിവസമായ നാളെ മുതൽ ജനങ്ങൾക്ക് ഇതുവഴി പോകാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.
കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടിയേറുന്നതും ഇന്നാണ്. മുല്ലയ്ക്കൽ ചിറപ്പിന്റെയും കിടങ്ങാംപറമ്പ് ഉത്സവത്തിന്റെയും ജനത്തിരക്ക് തുടങ്ങുന്ന ദിവസം മുതൽ താൽക്കാലിക പാലത്തിലൂടെ സഞ്ചരിക്കാൻ കഴിയുമെന്നത് വലിയ ആശ്വസമാകും.
നാലു മീറ്റർ വീതിയിൽ നിർമിക്കുന്ന താൽക്കാലിക പാലം ചിറപ്പ്, ഉത്സവം, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ കഴിയുന്നതോടെ പൊളിച്ചുനീക്കും. വാടത്തോടിനു കുറുകെ തെങ്ങ് കുറ്റികളുടെ മുകളിലാണ് താൽക്കാലിക പാലം.
ഇതിനായി തോടിന്റെ വടക്കേക്കര കുറെ ഭാഗം മണ്ണിട്ടു നികത്തി. തെങ്ങ് കുറ്റികൾ താഴ്ത്തി.
കുറുകെയും നെടുകെയും തെങ്ങ് കുറ്റികൾ കെട്ടി. ഇതിനു മുകളിൽ ഇരുമ്പ് ബീമുകൾ സ്ഥാപിച്ചു.
ഇനി ഇരുമ്പ് പാളികൾ പാകും. വശങ്ങളിൽ ഇരുമ്പ് കൈവരികൾ വെൽഡ് ചെയ്തു പിടിപ്പിക്കും.
എസ്ഡിവി സ്കൂളിന്റെ തെക്കേ അതിർത്തിയിൽ കൂടി ജില്ലാക്കോടതി റോഡിലേക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് നടപ്പാലം. പാലത്തിൽ നിന്നിറങ്ങിയാൽ റോഡിലേക്ക് പോകാൻ മണ്ണ് നിരത്തി പാതയൊരുക്കി.
അതേസമയം താൽക്കാലിക പാലത്തിന്റെ പേരിൽ ജില്ലാക്കോടതി പാലം നിർമാണം നിർത്തിവച്ചില്ല.
പൈലിങ് നിർമാണവും വേഗത്തിലാണ്. ഈ നിർമാണങ്ങൾക്ക് തടസ്സമാകും എന്നതായിരുന്നു താൽക്കാലിക നിർമാണത്തെ കരാർ കമ്പനി തുടക്കം മുതൽ എതിർക്കാൻ കാരണം.
നിർമാണ മേഖലയിൽ ജനങ്ങൾ കയറിയാൽ ഉണ്ടാകാവുന്ന അപകടങ്ങളും കമ്പനിയെ ആശങ്കയിലാക്കി. കലക്ടർ കർശന നിലപാട് എടുത്തതോടെ ഒടുവിൽ രണ്ടാഴ്ചത്തേക്ക് താൽക്കാലിക സംവിധാനത്തിനു സമ്മതിക്കുകയായിരുന്നു.
ചിറപ്പ്, ഉത്സവ നഗരിയിലേക്ക് ജനങ്ങളുടെ വരവ് വർധിച്ചതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി.
പ്രധാനപ്പെട്ട എല്ലാ റോഡിലും വഴികളിലും ഏറെ നേരം വാഹനങ്ങളും യാത്രക്കാരും കുടുങ്ങി.
ജില്ലാക്കോടതി പാലം വഴിയുള്ള ഗതാഗതം നിരോധിക്കുകയും നഗരചത്വരം വഴി താൽക്കാലികമായി നിർമിച്ച വഴി പോരാതെ വരികയും ചെയ്തതോടെ മുല്ലയ്ക്കൽ, ഔട്പോസ്റ്റ്–കല്ലുപാലം, കല്ലുപാലം–ഇരുമ്പുപാലം, വഴിച്ചേരി–മുല്ലയ്ക്കൽ, കൊട്ടാരപ്പാലം–കല്ലുപാലം, ഇരുമ്പുപാലം–ജനറൽ ആശുപത്രി ജംക്ഷൻ റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

