കായംകുളം∙ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന ടെക്സ്റ്റൈൽ ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ ചെയിൻ കവർന്ന കേസിൽ പ്രതിയായ പത്തിയൂർ തോട്ടം വേളൂർ പുത്തൻ വീട്ടിൽ പാർത്ഥൻ (ശംഭു–27) അറസ്റ്റിലായി. കായംകുളം- ചെട്ടികുളങ്ങര റോഡിൽ മുക്കവല ജംക്ഷന് തെക്ക് വശത്താണ് സംഭവം.
സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കിലെത്തി അടിച്ച് റോഡിലിട്ട് അരപ്പവന്റെ കൈച്ചെയിൻ പൊട്ടിച്ചെടുത്ത കേസിലാണ് പിടിയിലായത്. ഈ മാസം 12 ന് രാത്രി 8.30 നായിരുന്നു സംഭവം. പാർഥൻ പല കേസിലും പ്രതിയാണ്. ഡിവൈഎസ് പി :ടി.ബിനുകുമാറിന്റെ മേൽനോട്ടത്തിൽ എസ്എച്ച്ഒ: അരുൺ ഷാ, എസ്ഐ മാരായ രതീഷ് ബാബു, വിഷ്ണു അജയ്, വിനോദ്, പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, പ്രവീൺ, അനു, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

