അരൂർ∙ അരൂരിലെ പ്രമുഖ ചെമ്മീൻ വ്യവസായിയും സീഫുഡ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന ചന്തിരൂർ ദുസ്സംപറമ്പിൽ ജെ.ആർ.അജിത്തിന്റെ അകാലവിയോഗത്തിൽ നാട് തേങ്ങി. ചന്തിരൂർ ഗവ.
ഹൈസ്കൂളിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാതെയാണ് അമ്മ സരളയ്ക്കു തണലായി ഏകമകൻ അജി പതിനാറാം വയസ്സിൽ ചന്തിരൂർ ഭാരത് സീ ഫുഡിൽ മത്സ്യ സംസ്കരണ ഫാക്ടറിയിൽ ജോലിക്കു കയറിയത്. താമസിയാതെ മറ്റൊരാളുമായി ചേർന്ന് 20 വയസ്സിനുള്ളിൽ ചെമ്മീൻ പീലിങ് കമ്പനി തുടങ്ങി.
വളരെ വേഗം ചെമ്മീൻ പീലിങ് വ്യവസായത്തിന്റെ മർമമറിഞ്ഞ വ്യവസായിയായി ഇദ്ദേഹം വളർന്നു. പിന്നീട് ഒറ്റയ്ക്ക് വ്യവസായം ചുമലിലേറ്റി യാത്ര തുടങ്ങി.
തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, ഒഡീഷ,
മഹാരാഷ്ട്ര തുടങ്ങി അന്യസംസ്ഥാനങ്ങളിലെ ഹാർബറുകളുമായി ബന്ധമുണ്ടാക്കി. മൂന്നു പതിറ്റാണ്ടു കാലം കൊണ്ട് അരൂരിലെ ചെമ്മീൻ വ്യവസായികളുടെ നേതൃ ശബ്ദമായി ഇദ്ദേഹം മാറി.
നാടിന്റെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സാന്നിധ്യം അറിയിച്ചു. ഉയരപ്പാത നിർമാണം മൂലം നാട്ടുകാർ പൊറുതിമുട്ടിയപ്പോൾ അരൂർ തുറവൂർ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച് റോഡിൽ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിക്കാനും മുന്നിലിറങ്ങി.
ചന്തിരൂർ കുമർത്തുപടി ദേവീ ക്ഷേത്രത്തിന്റെ ദേവസ്വം പ്രസിഡന്റാണ് അജിത്ത്. ജീവിത പ്രാരബ്ധങ്ങൾ മറികടന്ന് നാട്ടിലെ പേരെടുത്ത വ്യവസായി ആയി മാറിയിട്ടും സാധാരണക്കാരുടെ പ്രശ്നങ്ങൾ തിരിച്ചറിയാനും സഹായിക്കാനും എപ്പോഴും ഇദ്ദേഹം ഒരുക്കമായിരുന്നു.
അജിയെ അവസാനമായി ഒരുനോക്കു കാണാൻ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]