മാന്നാർ ∙മൂന്നു മാസത്തെ കാത്തിരിപ്പിനൊടുവിൽ മാന്നാർ പടിഞ്ഞാറ് കുന്നുപറമ്പ്, വാലയിൽ ഭാഗത്ത് ശുദ്ധജലമെത്തി. മാന്നാർ പഞ്ചായത്തിലെ ഒന്നാം വാർഡിൽപെട്ട
വള്ളക്കാലിക്ക് തെക്ക് കുന്നുപറമ്പിൽ ഭാഗം മുതൽ വാലയിൽ ഭാഗം വരെയുള്ള അറുപതിലധികം വീട്ടുകാർക്കാണ് 3 മാസമായി പൈപ്പുവെള്ളം ലഭിക്കാഞ്ഞത്. ജലവിതരണം നിലച്ചത് കഴിഞ്ഞ 14ന് മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.
ഇതേത്തുടർന്ന് ജല അതോറിറ്റി അധികൃതരും കരാറുകാരനുമെത്തി പരിശോധന നടത്തി. കുന്നുപറമ്പു ഭാഗത്തെ പൊട്ടിയ പൈപ്പിനുള്ളിൽ വേരിറങ്ങി അടഞ്ഞതാണ് ആ ഭാഗത്തേക്കു വെള്ളമെത്താതിരുന്നതെന്ന് കണ്ടെത്തി.
കുഴിച്ചിട്ട
പൈപ്പു പൊട്ടിച്ചു നോക്കിയപ്പോൾ 17 അടി നീളത്തിലുള്ള മരത്തിന്റെ വേര് കണ്ടെത്തി പുറത്തെടുത്തു. അറ്റകുറ്റപ്പണികൾക്കു ശേഷം പുതിയ പൈപ്പിട്ടു പമ്പിങ് നടത്തിയതോടെ വീടുകളിലും പൊതുടാപ്പുകളിലും വെള്ളമെത്തിയതായി പഞ്ചായത്തംഗം സുനിതാ ഏബ്രഹാം അറിയിച്ചു. കുന്നുപറമ്പ് –വാലയിൽ ഭാഗത്തെ ശുദ്ധജല പ്രശ്നം പരിഹരിക്കുന്നതിന് ജല അതോറിറ്റി അധികൃതർ മൂർത്തിട്ട
മുതൽ ചക്കിട്ടപ്പാലം വരെ 6 ഇഞ്ചിന്റെ പൈപ്പിട്ട് ചക്കിട്ടപ്പാലത്തിൽ കൊണ്ടു വന്ന് വാലയിൽ ഭാഗത്തേക്കുള്ള പൈപ്പു ലൈനിൽ ബന്ധിപ്പിച്ചു വെള്ളമെത്തിച്ചു. പിന്നീട് ഈ പൈപ്പിൽ നിന്നും വള്ളക്കാലി കുരിശടി ഭാഗത്തേക്ക് ഒരു ഇന്റർ കണക്ഷൻ കൂടി നൽകിയതിനു പിന്നാലെയാണ് കുന്നുപറമ്പ് –വാലയിൽ ഭാഗത്തേക്കുള്ള ജലവിതരണം നിലച്ചത്. ഇവിടുത്തെ പഞ്ചായത്തംഗം സുനിതാ ഏബ്രഹാമും നാട്ടുകാരും ജല അതോറിറ്റി അധികൃതരെ നിരവധി തവണ പരാതി അറിയിച്ചിട്ടും പരിഹാരമുണ്ടായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]