കായംകുളം ∙ സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ സുൽത്താൻബത്തേരി ടെക്നിക്കൽ ഹൈസ്കൂൾ 43 പോയിന്റുമായി മുന്നിട്ട് നിൽക്കുന്നു. മഞ്ചേരി ടെക്നിക്കൽ എച്ച്എസ് 42 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. കൊടുങ്ങല്ലൂർ ടെക്നിക്കൽ എച്ച്എസ്, കോക്കൂർ ടെക്നിക്കൽ എച്ച്എസ് എന്നിവർ 41 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ളത്. സംസ്ഥാനത്തെ എല്ലാ ടെക്നിക്കൽ ഹൈസ്കൂളുകളിലെയും ഐഎച്ച്ആർഡിയുടെ അധീനതയിലുള്ള ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളുകളിലെയും വിദ്യാർഥികളാണ് മേളയിൽ പങ്കെടുക്കുന്നത്.
ഇന്നലെ തത്സമയ മത്സരങ്ങൾ, വർക്കിങ് മോഡലുകളുടെ മത്സരങ്ങൾ തുടങ്ങിയവ നടന്നു.
മേള കൃഷ്ണപുരം ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ ഇന്ന് സമാപിക്കും.രാവിലെ മുതൽ പ്രദർശനം നടക്കും. ശാസ്ത്രസാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രദർശന സ്റ്റാളുകളും ഉണ്ടാകും.
വൈകിട്ട് 3 ന് സമാപന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മത്സര വിജയികൾക്കുള്ള ട്രോഫി, സർട്ടിഫിക്കറ്റ് എന്നിവയുടെ വിതരണം നിർവഹിക്കും.
സ്മാർട്ട് കൃഷിയന്ത്രവുമായി വിദ്യാർഥികൾ
കൃഷ്ണപുരം∙ ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കുന്ന അഖില കേരള ശാസ്ത്ര-സാങ്കേതിക മേളയിൽ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സ്മാർട്ട് കൃഷി യന്ത്രം ശ്രദ്ധേയമായി. സമർഥമായ കൃഷിക്കും കീടനാശിനി തളിക്കുന്നതിനും വേണ്ടിയുള്ള യന്ത്രം രൂപകൽപന ചെയ്തത് മുഹമ്മദ് ബിലാലും ഇ.എം.കൃഷ്ണദാസും ചേർന്നാണ്. കർഷകർ നേരിടുന്ന ഉയർന്ന തൊഴിൽ ചെലവ്, സമയം പാഴാക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമാണിത്. യന്ത്രത്തിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന സോളർ പാനൽ ഉപയോഗിച്ച് എളുപ്പത്തിൽ ചാർജ് ചെയ്യാം.
യന്ത്രം ഓടിക്കാൻ മോട്ടർ ഘടിപ്പിച്ച ചക്രങ്ങൾ, എൻജിൻ ആവശ്യമില്ലാത്ത കലപ്പ തുടങ്ങിയവയാണ് പ്രത്യേകതകൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]