താൽക്കാലിക അധ്യാപകർ: അഭിമുഖം
കറ്റാനം ∙ പള്ളിക്കൽ ഗവ.മോഡൽ യുപിഎസിൽ യുപി എസ്ടി തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഇന്നു രാവിലെ 10.30ന് നടക്കും.
ആയാപറമ്പ് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 22ന് ഉച്ചയ്ക്കു 2ന് സ്കൂളിൽ നടക്കും.
ഹരിപ്പാട് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂളിൽ സോഷ്യൽ സയൻസ് താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 22ന് 10.30ന് സ്കൂളിൽ നടക്കും.
കയർ തൊഴിലാളി: പെൺമക്കൾക്ക് ഉപരിപഠന സ്കോളർഷിപ്
തൃക്കുന്നപ്പുഴ∙ കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള കയർ തൊഴിലാളികളുടെ പെൺമക്കൾക്ക് 2024-25 ലെ ഹയർസെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരിൽ നിന്ന് ഉപരിപഠന സ്കോളർഷിപ് 10000/- രൂപ വീതം നൽകുന്ന പദ്ധതിക്കുള്ള അപേക്ഷ ക്ഷണിച്ചു.
കേരള കയർ തൊഴിലാളി ക്ഷേമനിധിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളതും 2025 മേയ് 31ന് 2 വർഷത്തെ സാധുവായ അംഗത്വമുള്ള കുടിശിക കൂടാതെ വിഹിതം ഒടുക്കി വരുന്ന തൊഴിലാളികളുടെ പെൺകുട്ടികളിൽ 2024- 25ലെ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയവർക്കാണ് സ്കോളർഷിപ്പിന് അർഹതയുള്ളത്. ബിപിഎൽ വിഭാഗത്തിൽ പെട്ട
അപേക്ഷകർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ 20 മുതൽ ബോർഡിന്റെ എല്ലാ ഓഫിസുകളിൽ നിന്ന് ലഭിക്കും.
അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 31.
വിശദ വിവരങ്ങൾക്ക് തൃക്കുന്നപ്പുഴ ഓഫിസിലോ 0479- 2482678, 9447832728 എന്ന നമ്പറുകളിലോ ബന്ധപ്പെടണം.
ബാങ്കേഴ്സ് മീറ്റ്
മങ്കൊമ്പ് ∙ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കുട്ടനാട് താലൂക്ക് വ്യവസായ ഓഫിസിന്റെയും നേതൃത്വത്തിൽ കുട്ടനാട് താലൂക്ക് പരിധിയിലുള്ള സംരംഭകരെ പങ്കെടുപ്പിച്ച് 24നു ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിക്കും. വെളിയനാട് ബ്ലോക്ക് : 95672 41940, ചമ്പക്കുളം ബ്ലോക്ക് : 94478 60083.
വന്യജീവി വാരാഘോഷം: വിദ്യാർഥികൾക്ക് മത്സരം
ആലപ്പുഴ ∙ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കു വനം-വന്യജീവി വകുപ്പ് ഒക്ടോബർ 2നും 3നും ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ കൊമ്മാടി ഓഫിസിൽ വിവിധ മത്സരങ്ങൾ നടത്തും.
പ്രകൃതിയെയും വന്യജീവികളെയും അടിസ്ഥാനമാക്കി പെൻസിൽ ഡ്രോയിങ്, ജലച്ചായം, ഉപന്യാസ രചന, ക്വിസ്, പ്രസംഗം മത്സരങ്ങളാണു നടത്തുന്നത്. പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം റജിസ്റ്റർ ചെയ്യണം. 0477 2246034.
ലാപ്ടോപ്പിന് അപേക്ഷിക്കാം
ആലപ്പുഴ ∙ കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽനിന്നു ലാപ്ടോപ്പിന് അപേക്ഷ ക്ഷണിച്ചു. ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫിസിൽ ഒക്ടോബർ 15 വരെ അപേക്ഷിക്കാം. 0477 2267751.
പുനരധിവാസ പരിശീലനം
ആലപ്പുഴ ∙ ജില്ലാ സൈനികക്ഷേമ ഓഫിസ് വിമുക്ത ഭടന്മാർക്കും വിധവകൾക്കും അവരുടെ ആശ്രിതർക്കും വേണ്ടി ഒക്ടോബർ മുതൽ മാർച്ച് വരെ പുനരധിവാസ പരിശീലനം നടത്തുന്നു.
കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ കോഴ്സുകളാണു നടത്തുന്നത്.0477 2245673.
വനിത കമ്മിഷൻ അദാലത്ത്
ആലപ്പുഴ∙ വനിത കമ്മിഷൻ ജില്ലാ അദാലത്തിൽ 60 പരാതികളിൽ പരിഗണിച്ചതിൽ 19 എണ്ണം തീർപ്പാക്കി. എട്ടു പരാതികളിൽ പൊലീസ് റിപ്പോർട്ടും രണ്ടു പരാതികളിൽ ആർഡിഒ റിപ്പോർട്ടും തേടി.
31 പരാതികൾ അടുത്ത സിറ്റിങ്ങിലേക്കു മാറ്റി. കമ്മിഷൻ അംഗം വി.ആർ.മഹിളാമണി അധ്യക്ഷത വഹിച്ചു.
പൊൻതൂവൽ മെറിറ്റ് അവാർഡ്
കായംകുളം∙ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ വിദ്യാർഥികൾക്ക് കെ.സി.
വേണുഗോപാൽ എംപി നൽകുന്ന പൊൻതൂവൽ മെറിറ്റ് അവാർഡ് സമ്മാനിക്കൽ രണ്ടാംഘട്ടം നാളെ രാവിലെ 10ന് കായംകുളം മികാസ് കൺവൻഷൻ സെന്ററിൽ നടക്കും. കായംകുളം, ഹരിപ്പാട്, കരുനാഗപ്പള്ളി അസംബ്ലി മണ്ഡലങ്ങളിലെ സ്കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിക്കും.
കഴിഞ്ഞ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും എസ്സി, എസ്ടി വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളിൽ എ ഗ്രേഡോ അതിന് മുകളിലോ നേടിയവരെയും ആദരിക്കും.
ചെറിയനാട് സൗജന്യ മെഡിക്കൽ ക്യാംപ് നാളെ
ചെറിയനാട് ∙ ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിന്റെ രജത ജൂബിലിയോടനുബന്ധിച്ച് എൻഎസ്എസ് യൂണിറ്റും സഞ്ജീവനി മൾട്ടി സ്പെഷ്യൽറ്റി ഹോസ്പിറ്റലും ചേർന്നു നാളെ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. പേര് മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.
സ്പോട്ട് റജിസ്ട്രേഷനും ഉണ്ടാകും.
മുണ്ടിനീര്: തൃക്കുന്നപ്പുഴ എൽപി സ്കൂളിന് 21 വരെ അവധി
തൃക്കുന്നപ്പുഴ∙ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയിൽപെടുന്ന തൃക്കുന്നപ്പുഴ ഗവ. എൽപി സ്കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു.
ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്ത് ഇന്നു മുതൽ 21 വരെ സ്കൂളിന് കലക്ടർ അവധി പ്രഖ്യാപിച്ചു. വിദ്യാലയങ്ങളിൽ മുണ്ടിനീര് പടർന്നു പിടിക്കാതിരിക്കാനുള്ള മുൻ കരുതൽ നടപടികൾ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേർന്നു നടത്തണമെന്നു കലക്ടർ നിർദേശിച്ചു.
വെള്ളം ഉപയോഗിക്കരുത്
ആലപ്പുഴ ∙ ജല അതോറിറ്റിയുടെ തോട്ടപ്പള്ളി നോർത്ത് പമ്പ് ഹൗസിൽ ക്ലോറിനേഷൻ നടക്കുന്നതിനാൽ പുറക്കാട് ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ 22, 23 തീയതികളിൽ കുടിവെള്ളം ഉപയോഗിക്കാൻ പാടില്ലെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
സമാധിദിനം
ആലപ്പുഴ ∙ വളവനാട് പുളിത്തണൽ എസ്എൻ സമാധി ഫണ്ട് 20നും 21നും സമാധിദിനം ആചരിക്കും.
നാളെ വൈകിട്ട് 7ന് ദീപക്കാഴ്ച, 21നു രാവിലെ 7നു ഭജന, ഗുരുപൂജ, 8മുതൽ പായസവിതരണം, 10 മുതൽ പ്രഭാഷണം, 12നു കഞ്ഞിവീഴ്ത്തൽ.
ചിന്മയ വിദ്യാലയത്തിൽ ബണ്ണി ബറോ ആരംഭിച്ചു
ആലപ്പുഴ∙ ഹിന്ദുസ്ഥാൻ സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ കെ.ജി വിദ്യാർഥികൾക്കുളള വിഭാഗമായ ‘ബണ്ണി ബറോ’ ജില്ലയിൽ ആദ്യമായി കളർകോട് ചിന്മയ വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു. വിദ്യാലയ പ്രസിഡന്റ് കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ആർ.എസ്.രേഖ അധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി ജി.സുധീഷ്, ഹിന്ദുസ്ഥാൻ സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന ട്രെയ്നിങ് കമ്മിഷണർ കെ.ശിവകുമാർ ജഗു,ശുഭ ബി.നായർ എന്നിവർ പ്രസംഗിച്ചു.‘മിനി ദിശ കരിയർ എക്സ്പോ 2025’ും.
‘മിനി ദിശ കരിയർ എക്സ്പോ 2025’
അമ്പലപ്പുഴ ∙ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെന്ററിന്റെ നേതൃത്വത്തിൽ ‘മിനി ദിശ കരിയർ എക്സ്പോ 2025’ ഇന്നും നാളെയും പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ഇന്ന് 2.30ന് എച്ച്.സലാം എംഎൽഎ ഉദ്ഘാടനം ചെയ്യും. റീജനൽ ഡപ്യൂട്ടി ഡയറക്ടർ കെ.സുധ അധ്യക്ഷത വഹിക്കും.
നാളെ 12നു സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ ബിനീഷ് ബോയി അധ്യക്ഷനാകും.
ഗതാഗത നിയന്ത്രണം
ആലപ്പുഴ ∙ ജില്ലാ കോടതിപ്പാലം മുതൽ കിഴക്കോട്ടു ജോയ് ആലുക്കാസ് ജംക്ഷൻ വരെ ജലഅതോറിറ്റിയുടെ ശുദ്ധജല പൈപ്പ്ലൈൻ മാറ്റി സ്ഥാപിക്കുന്നതിനാൽ 23 വരെ ഇതുവഴി ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പിഎച്ച് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വൈദ്യുതി മുടക്കം
ആലപ്പുഴ∙ ടൗൺ സെക്ഷനിലെ ഐശ്വര്യ, ബോട്ട് ജെട്ടി, മഹേശ്വരി ഹൗസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ കമ്പിവളപ്പ്, ഖാദിരിയ, മുരുക്കോലി, ശ്രീകുമാർ, പുന്തല, പുന്തല ഈസ്റ്റ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ∙ തയ്യിൽ ഐസ്, സലാമത്ത് ഐസ്, തക്ബീർ ഐസ്, ചള്ളി ബീച്ച്, കൊട്ടയ്ക്കാട്, ഓൾഡ് വിയാനി, സിന്ധൂര, നാലുപുരയ്ക്കൽ,കാപ്പിത്തോട്, പനച്ചുവട് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]