അമ്പലപ്പുഴ ∙ കോവിഡ് ബാധിച്ച് സുഖപ്പെടുന്നവരിൽ പിന്നീട് പ്രമേഹ ബാധിതരാകുന്നവരുടെ എണ്ണം വർധിക്കുന്നതായി പഠന റിപ്പോർട്ട്. കോവിഡ്മുക്തരായവരിൽ 28% പേർ 2 വർഷത്തിനകം പ്രമേഹ ബാധിതരായതായാണു കണ്ടെത്തൽ.
തിരുവനന്തപുരം മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.ചിന്ത സുജാത, ഡൽഹി സഫ്ദർജങ് ആശുപത്രിയിലെ കോവിഡ് മെഡിസിൻ സ്പെഷലിസ്റ്റ് ഡോ.ഖാലിദ് ഖാദർ, ആരോഗ്യ വകുപ്പിലെ അസിസ്റ്റന്റ് സർജൻ ഡോ.ഷിബു സുകുമാരൻ എന്നിവരുൾപ്പെട്ട സംഘമാണ് പഠനം നടത്തിയത്.
കോവിഡ് വൈറസുകൾ പാൻക്രിയാസിന്റെ ബീറ്റ കോശങ്ങളെ ഇല്ലാതാക്കുന്നതായും ഇതോടെ ഇൻസുലിൻ ഉൽപാദനം കുറഞ്ഞ് പ്രമേഹം പിടിപെടുന്നതായുമാണ് കണ്ടെത്തൽ.
പാൻക്രിയാസിനെ മാത്രമല്ല മറ്റ് അവയവങ്ങളിലെ കോശങ്ങളെയും കോവിഡ് വൈറസുകൾ ഇല്ലാതാക്കുന്നതായും രക്തക്കുഴലുകളിലുണ്ടാക്കുന്ന തകരാർ ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയ്ക്കു കാരണമാകുന്നതായും പഠനത്തിലുണ്ട്.
ആലപ്പുഴ തകഴി പഞ്ചായത്തിൽ 2023 ൽ 30 വയസ്സിനു മുകളിലുള്ള 2402 കോവിഡ് മുക്തരുടെ രക്തസാംപിൾ പരിശോധിച്ചതിൽ പാരമ്പര്യമായി പ്രമേഹം ഉണ്ടായിരുന്നവരുടെ കുടുംബങ്ങളിലെ അഞ്ചിൽ ഒരാൾക്കും പ്രമേഹം ഇല്ലാത്ത കുടുംബങ്ങളിലെ പത്തിൽ ഒരാൾക്കും പുതുതായി പ്രമേഹം ബാധിച്ചെന്നു തെളിഞ്ഞു. തകഴിയിൽ മെഡിക്കൽ സംഘത്തിന്റെ രണ്ടാം ഘട്ട
പരിശോധന അടുത്ത വർഷം നടക്കും. സംഘത്തിന്റെ പഠന റിപ്പോർട്ട് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോവിഡ് മുക്തർ 6 മാസത്തിലൊരിക്കൽ പ്രമേഹ പരിശോധന നടത്തണമെന്നു പഠന റിപ്പോർട്ട് നിർദേശിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]