
ലബോറട്ടറി ടെക്നിഷ്യൻ:
ചെറിയനാട് ∙ കുടുംബാരോഗ്യകേന്ദ്രത്തിൽ ലബോറട്ടറി ടെക്നിഷ്യൻ ഒഴിവിലേക്ക് അഭിമുഖം 25ന് രാവിലെ 11ന് നടത്തും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാകണം.
യോഗ്യത: ബിഎസ്സി എംഎൽടി / ഡിഎംഎൽടി, കേരള ഫാർമസ്യൂട്ടിക്കൽ കൗൺസിൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
ഉൾനാടൻ യാനങ്ങൾക്ക് 31വരെ അപേക്ഷിക്കാം
ആലപ്പുഴ∙ സംസ്ഥാനത്തെ എല്ലാ ഉൾനാടൻ യന്ത്രവൽകൃതയാനങ്ങളും റജിസ്ട്രേഷനും വാർഷിക സർവേ നടപടികൾക്കും മറ്റു സുരക്ഷാ പരിശോധനകൾക്കും വിധേയമാക്കുന്നതിനായി 31വരെ അപേക്ഷിക്കാമെന്നു കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. സർവേ സർട്ടിഫിക്കറ്റ് ഇല്ലാത്തതും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാത്തതുമായ ഹൗസ് ബോട്ടുകളടക്കമുള്ള എല്ലാ യാനങ്ങൾക്കും പിഴ ഈടാക്കുകയും സർവീസ് യോഗ്യമല്ലാത്തവ പിടികൂടി നശിപ്പിക്കുകയും ചെയ്യുമെന്നു തുറമുഖ ഓഫിസർ അറിയിച്ചു.
ഐടിഐയിൽ സീറ്റൊഴിവ്
ആലപ്പുഴ ∙ തിരുവാർപ്പ് ഗവ.
ഐടിഐയിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ എസ്ടി വിഭാഗത്തിൽ ഒരു ഒഴിവും പ്ലമർ ട്രേഡിൽ എസ്സി, എസ്ടി ഉൾപ്പെടെ 34 സീറ്റുകളിലും ഒഴിവുണ്ട്. 29നു മുൻപു കോളജിൽ എത്തണം.
0481 2380404, 94475 07288.
അധ്യാപക ഒഴിവ്
മാവേലിക്കര ∙ കുറത്തികാട് എൻഎസ്എസ് എച്ച്എസ്എസിൽ എച്ച്എസ്എസ്ടി ഹിന്ദി (ജൂനിയർ) ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അഭിമുഖം 3നു രാവിലെ 10നു നടക്കും. 9495990455
മത്സ്യക്കുഞ്ഞ് വിതരണം ഇന്ന്
മുഹമ്മ ∙ ഫിഷറീസ് വകുപ്പ് കഞ്ഞിക്കുഴി പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി – കാർപ് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം ഇന്ന് രാവിലെ 9ന് നടത്തും.
മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങാൻ താൽപര്യമുള്ള വ്യക്തികൾ രാവിലെ 9ന് കരം അടച്ച രസീതിന്റെ പകർപ്പുമായി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എത്തിച്ചേരണമെന്ന് ചേർത്തല മത്സ്യഭവൻ ഓഫിസർ അറിയിച്ചു.
വൈദ്യുതി മുടക്കം
അമ്പലപ്പുഴ∙ മൂടാമ്പാടി, റെയിൽവേ സ്റ്റേഷൻ, ബിഎസ് കോംപ്ലക്സ്, പുത്തൻ കുളം, പുത്തൻകുളം ടവർ, ഗവ. കോളജ്, ഗാബിസ്, താന്നിപ്പാലം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര∙ കപ്പക്കട, ഹ്യുണ്ടായി, ആസ്പിൻവാൾ, പറവൂർ, റെനോൾട്ട്, റിലയൻസ്, ഏവീസ്, ഐഎംഎസ്, ബൊണാൻസ, നെക്സ, ഗോപി മുക്ക്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ആലപ്പുഴ∙ നോർത്ത് സെക്ഷനു കീഴിൽ തോപ്പുവെളി ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും ആലപ്പുഴ∙ പാതിരപ്പള്ളി സെക്ഷനിൽ ശ്രീകൃഷ്ണ, പ്ലശുകുളം, ജോസഫ് ജംക്ഷൻ, രാമവർമ, ന്യൂഭാരത് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു 9 മുതൽ മുതൽ 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]