
മാന്നാർ ∙ സംസ്ഥാനപാതയിൽ യാത്രക്കാരെ കാത്ത് അപകടക്കുഴികളേറെ; വളവുകളിലടക്കം അപകടങ്ങൾ പതിവാകുന്നതായി പരാതി. പത്തനംതിട്ട
ജില്ലാ അതിർത്തിയിലുള്ള പമ്പാനദിയിലെ പന്നായിപ്പാലമിറങ്ങുന്നതു മുതൽ മാവേലിക്കര ചെറുകോൽ പ്രായിക്കര പാലം വരെയുള്ള സംസ്ഥാന പാതയിൽ നികത്താത്ത കുഴികൾ എണ്ണിയെടുക്കാൻ കഴിയില്ലെന്നു യാത്രക്കാർ പറയുന്നു. 17 വർഷം മുൻപ് നിർമിച്ച റോഡിന്റെ വശങ്ങളോടു ചേർന്ന് ഒട്ടേറെയിടങ്ങളിൽ അപകടകരമായ കുഴികളുണ്ട്.
ടാറിങ്ങിൽ നിന്ന് ഒരടി വരെ താഴ്ചയുള്ള കുഴി കാണണമെങ്കിൽ മാന്നാർ സ്റ്റോർ ജംക്ഷനു തെക്കു ഭാഗത്തു വന്നാൽ മതി.
ഓടകൾ നിർമിച്ചിട്ടും മൂടിയിടാത്ത ഭാഗങ്ങൾ, മൂടിയിട്ടിരിക്കുന്ന കോൺക്രീറ്റു സ്ലാബുകൾ ക്രമം തെറ്റിയിട്ടിരിക്കുന്നതു കാരണം രൂപപ്പെട്ട കുഴികൾ, ജലജീവൻ ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാനായി റോഡ് കുഴിച്ചശേഷം കിലോമീറ്ററോളം മണ്ണും ടാറിങ് വേസ്റ്റുമിട്ട് ‘തട്ടിക്കൂട്ട്’ അറ്റകുറ്റപ്പണി നടത്തിയ തൃക്കുരട്ടി ക്ഷേത്ര ജംക്ഷനിലെയും മാന്നാർ നായർ സമാജം സ്കൂളിനു സമീപത്തെയും ഭാഗങ്ങളെല്ലാം തന്നെ നാട്ടുകാരെയും യാത്രക്കാരെ കാത്തിരിക്കുന്ന അപകടക്കെണികളാണ്.
ചെന്നിത്തല കല്ലുംമൂട് ചെറുകോൽ ആശ്രമത്തിനു സമീപത്തും അപകട വളവുകളുണ്ട്.
നാട്ടുകാരും അപകടത്തിൽപെട്ടവരും നവകേരള സദസ്സിൽ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും നാളിതുവരെ ഒരു നടപടിയുമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]