ചെങ്ങന്നൂർ ∙ കിഫ്ബി ശുദ്ധജല പദ്ധതിക്കു പൈപ്പിടാനായി കുഴിച്ച റോഡ് നന്നാക്കുന്നില്ല, വലഞ്ഞു നാട്ടുകാർ. ചെങ്ങന്നൂർ നഗരസഭ 11-ാം വാർഡിലെ ചണ്ണത്തിൽ കടവ് റോഡിനാണ് ദുരവസ്ഥ.
മൂന്നു വർഷത്തോളം മുൻപു മന്ത്രി സജി ചെറിയാൻ ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് റോഡിൽ ടാറിങ് നടത്തിയിരുന്നു. രണ്ടു മാസം പിന്നിടുമ്പോഴേക്കും ശുദ്ധജലപദ്ധതിക്കായി റോഡ് കുഴിക്കേണ്ടി വന്നു.
പൈപ്പിട്ട ശേഷം കുഴി മൂടിയെങ്കിലും ടാറിങ് നടത്താതിരുന്നതിനാൽ റോഡ് തകർന്നു തരിപ്പണമായി.
മുപ്പത്തിയഞ്ചോളം വീട്ടുകാർ റോഡിന്റെ ഇരുവശത്തുമായി താമസിക്കുന്നുണ്ട്.
മഴക്കാലത്തു റോഡിലൂടെ നടക്കാനോ വാഹനം ഓടിക്കാനോ കഴിയാത്ത വിധം വെള്ളക്കെട്ടും ചെളിയും നിറയും. ഓട്ടോറിക്ഷകൾ ഇതുവഴി സവാരി വരാറില്ല.
വാഹനങ്ങൾ കുഴിയിൽ താഴ്ന്നു പോകുന്നതും പതിവാണെന്നു യാത്രക്കാർ പറയുന്നു. റോഡിനു ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും നഗരസഭയുടെ അനാസ്ഥയാണ് നിർമാണം വൈകുന്നതിനു പിന്നിലെന്നും കൗൺസിലർ ഇന്ദു രാജൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]