
ആലപ്പുഴ ∙ ‘സ്പോർട്സ് ആണ് ലഹരി’ എന്ന സന്ദേശം ഉയർത്തി അത്ലറ്റിക്കോ ഡി ആലപ്പി സംഘടിപ്പിക്കുന്ന ബീച്ച് മാരത്തണിന്റെ അഞ്ചാം എഡിഷൻ 24ന് വൈകിട്ട് 3.30ന് നടക്കും. 5000 പേർ മാരത്തണിൽ പങ്കെടുക്കുമെന്നു സംഘാടകർ അറിയിച്ചു.
10, 5 കിലോമീറ്റർ മാരത്തണും 3 കിലോമീറ്റർ ഫൺ റണ്ണുമാണ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും ട്രോഫികളും സമ്മാനിക്കും.
റജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ജഴ്സിയും മെഡലും ഭക്ഷണവും നൽകും. മാരത്തൺ കടന്നുപോകുന്ന വഴികളിൽ കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വൈദ്യസഹായം തുടങ്ങിയവ സംഘാടകർ ഒരുക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അത്ലീറ്റുകൾ, പൊലീസ്, നേവി പ്രതിനിധികൾ, വിവിധ കായിക സംഘടനകളുടെ പ്രതിനിധികൾ, വിദേശ ടൂറിസ്റ്റുകൾ തുടങ്ങിയവർ മാരത്തണിൽ പങ്കെടുക്കും.
92 വയസ്സുകാരൻ ശങ്കുണ്ണി 10 കിലോമീറ്റർ മത്സരത്തിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു. സൂംബ ഡാൻസ്, ഡിജെ മ്യൂസിക് എന്നിവ അവതരിപ്പിക്കും.
ബീച്ച് മാരത്തണിനോട് അനുബന്ധിച്ച് എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ചിത്രരചന മത്സരം 23ന് രാവിലെ 9.30ന് വൈഎംസിഎയിൽ നടത്തും.
ബീച്ച് റണ്ണിനെ കുറിച്ചുള്ള മികച്ച വാർത്തയ്ക്കും ഫോട്ടോക്കും 10,000 രൂപയുടെ മാധ്യമ അവാർഡ് ഏർപ്പെടുത്തിയതായും അത്ലറ്റിക്കോ ഡി ആലപ്പി ക്ലബ് പ്രസിഡന്റ് കുര്യൻ ജയിംസ്, സെക്രട്ടറി യൂജിൻ ജോർജ്, കൺവീനർ അനിൽകുമാർ ശിവദാസ്, ചീഫ് കോ ഓർഡിനേറ്റർ ദീപക് ദിനേശൻ എന്നിവർ പറഞ്ഞു. ബീച്ച് റണ്ണിൽ പങ്കെടുക്കാൻ ഈ ക്യൂആർ കോഡ് സ്കാൻ ചെയ്ത് റജിസ്റ്റർ ചെയ്യാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]