
കല്യാണി ഓഡിറ്റോറിയത്തിൽ കഴിഞ്ഞ 42 വർഷത്തിനിടെ കല്യാണം കഴിച്ചവർ ഒത്തുകൂടി
ആലപ്പുഴ ∙ ഒരേ വേദിയിൽ വിവിധ കാലഘട്ടങ്ങളിൽ വിവാഹിതരായ നൂറിലധികം ദമ്പതിമാർ ആലപ്പുഴ കല്യാണി ഓഡിറ്റോറിയത്തിൽ വീണ്ടും ഒത്തുചേർന്നു. കഴിഞ്ഞ 42 വർഷത്തിനിടെ ഇവിടെ വിവാഹിതരായ ദമ്പതികളാണ് ഓഡിറ്റോറിയം ഉടമകൾ ഒരുക്കിയ അപൂർവ സംഗമത്തിൽ പങ്കുചേർന്നത്.
എല്ലാ ദമ്പതികൾക്കും അവരുടെ ഫോട്ടോ ഉൾപ്പെടുത്തിയ മെമെന്റോകൾ കല്യാണി ഓഡിറ്റോറിയം ഉടമ കല്യാൺ കുമാറും ഭാര്യ ഷീല കല്യാൺ കുമാറും ചേർന്നു സമ്മാനിച്ചു. വിവിധ ജില്ലകളിൽ നിന്നും സേലത്ത് നിന്നും ദമ്പതികളെത്തി.
ആലപ്പുഴ സ്വദേശികളായ ഗോപി – വിജയലക്ഷ്മി എന്നിവരെ മാതൃകാ അധ്യാപക ദമ്പതികളായും, ഡോ.സുരേഷ് രാഘവൻ – ഡോ.ശാന്തി എന്നിവരെ മാതൃകാ ഡോക്ടർ ദമ്പതികളായും ആദരിച്ചു. സീനിയർ ഓഡിറ്റർ അബ്ദുൽ റഹീമിനെയും ആദരിച്ചു.
1921 മുതൽ കയർ ഫ്ലോർ ഫർണിഷിങ് കമ്പനിയായി ആരംഭിച്ച കെട്ടിടം കഴിഞ്ഞ 42 വർഷങ്ങളായി ഓഡിറ്റോറിയമായി പ്രവർത്തിക്കുകയാണ്. എണ്ണൂറിലധികം വിവാഹങ്ങൾ ഓഡിറ്റോറിയത്തിലെ രണ്ട് വേദികളിലായി ഇതുവരെ നടന്നിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]