ചേർത്തല ∙ ചമ്പക്കാട് – വല്ലയിൽ റോഡ് യാത്രാ ദുരിതത്തിനെതിരെ കോൺഗ്രസ് പത്താം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണയും മാസ്ക് വിതരണവും സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി എസ്.ശരത് ഉദ്ഘാടനം ചെയ്തു.
അർത്തുങ്കൽ പെരുന്നാൾ ആരംഭിച്ചതിനാൽ ദിവസേന ആയിരക്കണക്കിന് യാത്ര ചെയ്യുന്ന റോഡാണ് നിലവിൽ പുനരുദ്ധാരണത്തിന്റെ പേരിൽ പൊളിച്ചിട്ടിരിക്കുന്നത്. പൊടി നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ശ്വാസ തടസ്സവും മറ്റു അലർജി രോഗങ്ങളും നേരിടുന്നുണ്ട്.
അധികൃതരുടെ കൃത്യമായ ഇടപെടൽ ഉടൻ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. റോഡിലൂടെ കടന്നുപോയ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മാസ്ക് വിതരണം ചെയ്ത് ധർണ സമാപിച്ചു.
ചമ്പക്കാട് – വല്ലയിൽ കവല പിഡബ്ല്യുഡി റോഡ് പുനർനിർമാണ പ്രവൃത്തിയിലെ അപാകതകളുടെയും നിലവിൽ അർത്തുങ്കൽ പള്ളി പെരുന്നാളിന്റെ പേരു പറഞ്ഞ് നിർമാണ പ്രവൃത്തിയിൽ ഉണ്ടാകുന്ന കാലതാമസത്തിന്റെയും പരിണിതഫലങ്ങൾ അനുഭവിക്കുന്നത് റോഡിന് ഇരുവശത്തും താമസിക്കുന്നരും റോഡിലൂടെ സമീപത്തെ സ്കൂളിലെ കുട്ടികളുമാണ്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന പൊടിശല്യത്തിനെതിരെ കോൺഗ്രസ് പിഡബ്ല്യുഡിക്ക് പരാതി നൽകുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തതിനു പിന്നാലെ നിലവിൽ ദിവസവും രാവിലെ റോഡിൽ വെള്ളം ഒഴിക്കുന്നുണ്ട്. അത് ഒരു വഴിപാടുപോലെ നടക്കുന്നു എന്നതൊഴിച്ചാൽ ശാശ്വത പരിഹാരം ആയിട്ടില്ല.
ഇതേത്തുടർന്നാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പ് മുൻനിർത്തി മന്ത്രി പി.പ്രസാദിന്റെ നേതൃത്വത്തിൽ ഒക്ടോബർ 31ന് പൊളിക്കുകയായിരുന്നുവെന്നും റോഡ് നിർമാണത്തിൽ ഒരുതരത്തിലുള്ള മുന്നൊരുക്കമോ ആസൂത്രണമോ നടന്നിട്ടില്ലെന്നും കോൺഗ്രസ് ആരോപിച്ചു.
ചേർത്തല തെക്ക് പഞ്ചായത്ത് പത്താം വാർഡ് പ്രസിഡന്റ് ഹരിപ്രസാദ് വെള്ളപ്പനാട്ട് അധ്യക്ഷത വഹിച്ചു. വയലാർ ബ്ലോക്ക് പ്രസിഡന്റ് ടി.എസ്.രഘുവരൻ, മണ്ഡലം പ്രസിഡന്റ് മണ്ണാശ്ശേരി മോഹനൻ, യൂത്ത് കോൺഗ്രസ് ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റ് രവിപ്രസാദ്, യൂത്ത് കോൺഗ്രസ് അരീപറമ്പ് മണ്ഡലം പ്രസിഡന്റ് ആർ.സോനു, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡി.ദീപക്, ബ്ലോക്ക് സെക്രട്ടറിമാരായ സി.സുജിത്ത്, ജാക്സൺ ഡേവിഡ്, ബൂത്ത് പ്രസിഡന്റ് അനൂപ് അശോക് എന്നിവർ സംസാരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

