ചേർത്തല ∙ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിനോട് അനുബന്ധിച്ച് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം നാളെ നടക്കും. തിരുനാളിന്റെ പ്രധാന ദിനമായ നാളെ വൈകിട്ട് 4.30നാണ് പ്രദക്ഷിണം. നടതുറക്കലും തിരുസ്വരൂപ വന്ദനവും ഇന്നലെ പുലർച്ചെ നടന്നു. ബസിലിക്ക റെക്ടർ ഫാ.ഡോ.
യേശുദാസ് കാട്ടുങ്കൽതയ്യിൽ നടതുറക്കൽ കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ചു. തിരുനാൾ സമാപിക്കുന്ന 27 വരെ തിരുസ്വരൂപം ദേവാലയത്തിന്റെ തിരുനടയിൽ പ്രതിഷ്ഠിക്കും.
തിരുനാൾ പ്രദക്ഷിണത്തിനു നഗരവീഥികളിൽ ആനയിക്കുന്നതും ഇൗ തിരുസ്വരൂപമാണ്. ഇന്നലെ ദിവ്യബലിക്ക് ഫാ.
യേശുദാസ് കൊടിവീട്ടിൽ കാർമികത്വം വഹിച്ചു.
ഫാ. ഡോ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ വചനപ്രഘോഷണത്തിനു കാർമികത്വം വഹിച്ചു.
രാവിലെ തിരുവല്ല ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിൽ മലങ്കര റീത്തിൽ പൊന്തിഫിക്കൽ ദിവ്യബലി നടന്നു.
വൈകിട്ട് കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരി നയിക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയും നടന്നു.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ പതിനായിരക്കണക്കിനു വിശ്വാസികളാണു ശനിയാഴ്ച രാത്രി മുതൽ ബസിലിക്കയിലേക്ക് എത്തിയത്. തിരുസ്വരൂപം ദർശനത്തിനുവച്ചതോടെ തിരുനാൾ സമാപന ദിവസം വരെ വലിയ തിരക്ക് അനുഭവപ്പെടും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

