അമ്പലപ്പുഴ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണം പൂർത്തിയായ പുതിയ ലിഫ്റ്റ് തുറന്നു കൊടുക്കാൻ വൈകുന്നതിനാൽ രോഗികൾ ദുരിതത്തിൽ. ഓൾഡ് ബ്ലോക്കിലെ ഏക ലിഫ്റ്റ് കൂടിയാണിത്.
കാൻസർ, ത്വക്ക്, മാനസികാരോഗ്യ ചികിത്സ വിഭാഗത്തിലെ രോഗികളുടെ വാർഡാണ് ഈ ബ്ലോക്കിലുള്ളത്. അവശരായ രോഗികളെ കോവണി പടി വഴി അതിസാഹസികമായാണു കൂട്ടിരിപ്പുകാർ താഴത്തെ നിലയിൽ എത്തിക്കുന്നത്.
രോഗികളെ പരിചരിക്കാൻ എത്തുന്ന ഡോക്ടർമാരും മറ്റു ജീവനക്കാരും ലിഫ്റ്റിന്റെ സഹായം കിട്ടാത്തതിനാൽ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം നിർമാണം പൂർത്തിയാക്കി ലിഫ്റ്റ് 3 മാസം മുൻപ് ആശുപത്രിക്ക് കൈമാറിയതാണ്.
അടുത്ത ദിവസം തുറന്നു കൊടുക്കുമെന്ന് ആശുപത്രി അധികാരികൾ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

