ആലപ്പുഴ ∙ നഗരസഭയിൽ കൊമ്മാടി, കളപ്പുര വാർഡുകളിൽ സിപിഎം സ്ഥാനാർഥികൾ നേരിട്ട പരാജയത്തെ തുടർന്നു പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിൽ പൊട്ടിത്തെറി.
കൊമ്മാടി വാർഡിൽ മത്സരിച്ച സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.ജെ.പ്രവീണിനെ പരാജയപ്പെടുത്താൻ ബിജെപിയുമായി ചേർന്നു തന്ത്രങ്ങൾ മെനഞ്ഞെന്നും കൊമ്മാടി വാർഡിൽ യുഡിഎഫിനും കളപ്പുര വാർഡിൽ ബിജെപിക്കും വോട്ട് മറിച്ചെന്നും കാണിച്ചുള്ള പരാതി രണ്ട് വാർഡുകളിലെയും സിപിഎം അംഗങ്ങൾ ഏരിയ കമ്മിറ്റിക്കു നൽകി.കൊമ്മാടി വാർഡിലെ ഒരു വിഭാഗം സിപിഎമ്മുകാർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമല്ലായിരുന്നുവെന്നു പരാതിയിൽ പറയുന്നു. അതേസമയം ഇവർ തൊട്ടടുത്ത കളപ്പുര വാർഡിലെ ബിജെപി സ്ഥാനാർഥിക്കു വേണ്ടി രഹസ്യമായി പ്രവർത്തിച്ചെന്നും ആരോപണമുണ്ട്.
കൊമ്മാടി വാർഡിൽ 2020ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് 400ലേറെ വോട്ടും, കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് 300ലേറെ വോട്ടും ലഭിച്ചതാണ്.
ഇത്തവണ കിട്ടിയത് 20 വോട്ട് മാത്രമാണ്. എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ യുഡിഎഫിനു വോട്ട് മറിച്ചു.
അതിനായി ബിജെപിയുടെ ചിഹ്നത്തിൽ അല്ലാതെ ഒരു ദുർബല സ്ഥാനാർഥിയെ നിർത്താനും സിപിഎമ്മിലെ ഒരു വിഭാഗം പ്രവർത്തിച്ചു. അങ്ങനെയാണ് യുഡിഎഫ് സ്ഥാനാർഥി 293 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതെന്നും പരാതിയിൽ പറയുന്നു.
കൊമ്മാടി വാർഡിൽ എൻഡിഎക്കു ആകെ 20 വോട്ട് ലഭിച്ചപ്പോൾ തൊട്ടടുത്ത വാർഡായി കളപ്പുരയിൽ മത്സരിച്ച ബിജെപി സ്ഥാനാർഥിക്ക് 443 വോട്ടാണ് ലഭിച്ചത്.
ഇത് സിപിഎമ്മിലെ ഒരു വിഭാഗം സഹായിച്ചതുകൊണ്ടാണെന്നും പരാതിയിൽ പറയുന്നു. കളപ്പുര വാർഡിൽ ബിജെപി സ്ഥാനാർഥിയെ ജയിപ്പിക്കാൻ പ്രവർത്തിച്ച സിപിഎം പ്രവർത്തകർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ രംഗത്ത് ഉണ്ടാകില്ലെന്നും സിപിഎം പ്രവർത്തകർ പറയുന്നു.
ലോക്കൽ സെക്രട്ടറിയെ നീക്കി സിപിഐ
ചെങ്ങന്നൂർ ∙ തിരഞ്ഞെടുപ്പിൽ വിവിധ വാർഡുകളിൽ പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ടതിനു പിന്നാലെ ചെറിയനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ പദവികളിൽ നിന്നു നീക്കി സിപിഐ, താൻ രാജിവച്ചതാണെന്ന് ലോക്കൽ സെക്രട്ടറി ബിജു രാഘവൻ. തിരഞ്ഞെടുക്കപ്പെട്ട
എല്ലാ പദവികളിൽ നിന്നും ബിജു രാഘവനെ നീക്കം ചെയ്തതായി മണ്ഡലം സെക്രട്ടറി ആർ.സന്ദീപ് അറിയിച്ചു. സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ ബിജു രാഘവൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് നേതൃത്വത്തിന്റെ നടപടി.
അതേസമയം നവംബർ 11നു ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത 12 അംഗങ്ങളിൽ 7 പേർ 12–ാം വാർഡ് സ്ഥാനാർഥിയായി തന്റെ പേരാണ് നിർദേശിച്ചതെന്നും 5 പേർ മാത്രമാണ് സലിമിന്റെ പേര് നിർദേശിച്ചതെന്നും ബിജു പറഞ്ഞു.ചെറിയനാട് പഞ്ചായത്തിൽ 11,12,15 വാർഡുകളിൽ മത്സരിച്ച സിപിഐ സ്ഥാനാർഥികൾ പരാജയപ്പെട്ടിരുന്നു. 12–ാം വാർഡിൽ മത്സരിച്ച ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ കെ.എം.സലിം ഉൾപ്പെടെയാണ് പരാജയപ്പെട്ടത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

