തുറവൂർ ∙മദ്യപാനത്തിടെയുണ്ടായ സംഘട്ടനത്തിൽ തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന എരമല്ലൂർ രോഹിണി നിവാസിൽ ലിജിൻ (28) മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു മരണം.
ഒട്ടേറെ കേസുകളിൽ പ്രതിയായ ലിജിനെതിരെ പൊലീസ് കാപ്പ നിയമവും ചുമത്തിയിരുന്നു.കഴിഞ്ഞ മാസം 4 ന് രാത്രി 7ന് എരമല്ലൂർ പുളിയമ്പള്ളി സാംസണിനൊപ്പം(26) മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും സാംസൺ ലിജിന്റെ തലയിൽ പട്ടികകൊണ്ട് അടിക്കുകയുമായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ലിജിനെ എറണാകുളം ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും അവിടെ നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച സാംസണിനെ അരൂർ പൊലീസ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ലിജിന്റെ മരണത്തെ തുടർന്ന് സാംസണിന് എതിരെ കൊലക്കുറ്റം ചുമത്തുമെന്ന് അരൂർ പൊലീസ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

