ആലപ്പുഴ ∙ നഗരസഭയിലെ അങ്കണവാടി വർക്കർ ഒഴിവിലേക്കുള്ള നിയമനത്തിൽ ഒരുലക്ഷം രൂപ വരെ കൈക്കൂലി വാങ്ങിയെന്ന് ആരോപണം. ഉദ്യോഗസ്ഥതലത്തിൽ നടന്ന നിയമനത്തെക്കുറിച്ച് ഭരണപക്ഷ കൗൺസിലർമാരിൽ ചിലർ അധ്യക്ഷയോടു പരാതിപ്പെടുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്കു ശേഷം നടക്കുന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും കൗൺസിലർമാരിൽ ചിലർ പറഞ്ഞു.വിവിധ അങ്കണവാടികളിൽ വർക്കർ, ഹെൽപർ ഒഴിവുകളിലേക്ക് ഇതിനകം 12 പേരെ നിയമിച്ചു. നിയമനം ലഭിച്ചവരിൽ അധികവും സിപിഎം, സിപിഐ പാർട്ടി നേതൃത്വം പറഞ്ഞ വ്യക്തികളാണ്.
ചിലരുടെ പക്കൽ നിന്ന് ഒരുലക്ഷം രൂപ വരെ വാങ്ങിയാണ് നിയമനം നടത്തിയതെന്നാണ് ആരോപണം.യോഗ്യതയുള്ളവരുടെ ലിസ്റ്റ് തയാറാക്കാനും അഭിമുഖം നടത്തി നിയമനം നടത്താനുമുള്ള അധികാരം ശിശുവികസന പ്രോജക്ട് ഓഫിസർക്കാണ് (സിഡിപിഒ).
അതോടൊപ്പം മുൻ പ്രവർത്തന പരിചയം, വിധവ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സിഡിപിഒക്കും നിയമനത്തിനു ശുപാർശ ചെയ്യാം. ഇതിനെ നഗരസഭാ അധികൃതർ എതിർക്കാറില്ല. വർക്കർ, ഹെൽപർ നിയമനത്തിൽ അഴിമതി നടന്നതായി കെപിസിസി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ കഴിഞ്ഞ ദിവസം സർക്കാരിന് പരാതി നൽകിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]