കാലാവസ്ഥ
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മിന്നലിനും മഴയ്ക്കും സാധ്യത.
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ അലർട്ട്
പമ്പയാറ്റിൽ നാളെ സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം
മങ്കൊമ്പ് ∙ കൈനകരി ചാംപ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായി കൈനകരി പമ്പയാറ്റിൽ വള്ളംകളി നടക്കുന്നതിനാൽ നാളെ സ്പീഡ് ബോട്ടുകൾക്കു പൂർണ നിയന്ത്രണം ഏർപ്പെടുത്തി. അതിക്രമിച്ചു കയറുന്ന സ്പീഡ് ബോട്ടുകൾക്കെതിരെ റജിസ്ട്രേഷൻ റദ്ദു ചെയ്യുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നു തുറമുഖ ഓഫിസർ അറിയിച്ചു.
മെഡിക്കൽ, നേത്ര ചികിത്സാ ക്യാംപ് 20ന്
കൈനടി ∙ ആർസി ചാരിറ്റബിൾ ട്രസ്റ്റ്, ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷൽറ്റി ആശുപത്രി എന്നിവയുമായി ചേർന്ന് കൈനടി സർവീസ് സഹകരണ ബാങ്ക് 20നു സൗജന്യ നേത്ര ചികിത്സാ ക്യാംപും ജനറൽ മെഡിക്കൽ ക്യാംപും നടത്തും.
രാവിലെ 9 മുതൽ ഉച്ചയ്ക്കു 2 വരെ കൈനടി വ്യാകുലമാതാ പള്ളി പാരിഷ് ഹാളിലാണു ക്യാംപ് നടത്തുന്നത്. ആർസി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ബാങ്ക് പ്രസിഡന്റ് കെ.ജെ.തോമസ് അധ്യക്ഷത വഹിക്കും. 9495447076, 9947792532.
ഗാന്ധി ജയന്തി: ക്വിസ് മത്സരം
എടത്വ ∙ ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി എടത്വ വിദ്യാ വിനോദിനി ഗ്രന്ഥശാലയിലെ ഒക്ടോബർ 2ന് 3നു വായനശാലാ ഹാളിൽ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം (വിഷയം: ഗാന്ധിജിയുടെ ജീവിതവും ഉപദേശങ്ങളും) നടത്തും.
പങ്കെടുക്കുന്നവർ 30നു മുൻപു പേര് റജിസ്റ്റർ ചെയ്യണമെന്നു ഗ്രന്ഥശാലാ സെക്രട്ടറി ഐസക് രാജു അറിയിച്ചു. 9447035463.
താൽക്കാലിക അധ്യാപകർ
മങ്കൊമ്പ് ∙ അവിട്ടം തിരുനാൾ ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷനൽ വിഭാഗത്തിൽ വൊക്കേഷനൽ ടീച്ചർ ഇൻ അഗ്രികൾചർ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 23നു രാവിലെ 10ന്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]