
എടത്വ ∙ നദികളിൽ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ കുട്ടനാട്ടിലെ ജനങ്ങൾ ഭീതിയിൽ. മഴ കനത്തതും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമാവുകയും ചെയ്തതോടെ അഞ്ചാമത്തെ വെള്ളപ്പൊക്കത്തെ നേരിടേണ്ടി വരുന്ന അവസ്ഥയിലേക്കു നീങ്ങുകയാണു കുട്ടനാടൻ ജനത. അച്ചൻകോവിൽ, പമ്പ, മണിമല നദികളിൽ ഒഴുക്ക് ശക്തമാണ്.
കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വെള്ളം കയറിയ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം ഇതുവരെയും പൂർണമായി ഒഴുകി മാറിയിട്ടില്ല എന്നിരിക്കെയാണ് വീണ്ടും ജലനിരപ്പ് ഉയരുന്നത്. തുടർച്ചയായുണ്ടായ വെള്ളപ്പൊക്കങ്ങളും കനത്ത മഴയും നിർമാണ-തൊഴിൽ മേഖലകളെ പൂർണമായും തളർത്തിയിരുന്നു. ഇതിൽ നിന്ന് കര കയറി വരുന്നതിനിടെയാണ് രണ്ട് ദിവസമായി ഇടതടവില്ലാതെ കനത്ത മഴ പെയ്യുന്നത്.
ഇതു തൊഴിൽ മേഖലകളെ സാരമായി ബാധിച്ചതായി തൊഴിലാളികൾ പറയുന്നു.
ഓണം പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ തൊഴിൽ മേഖലകൾ അടയുന്നത് കനത്ത പ്രഹരമാണ് ഏൽപ്പിക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ സീസണിൽ കുട്ടനാട്ടിൽ വ്യാപകമായി ബന്ദിപ്പൂ കൃഷി നടത്തിയിരുന്നു.
ഓണക്കാലത്ത് ഇതു നേട്ടം ആകുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു മാസമായി ഉണ്ടാകുന്ന വെള്ളപ്പൊക്കവും മഴയും കാരണം ഇക്കുറി ഒരിടത്തു പോലും കൃഷി ചെയ്തിട്ടില്ല.
എല്ലായിടത്തും തൈകൾ എത്തിച്ചിട്ടുണ്ട്. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി ഇത് നടാനുള്ള തയാറെടുപ്പുകൾ നടത്തുന്നുണ്ട്. എന്നാൽ ഓണത്തിന് ഇത് പ്രയോജനം ചെയ്യില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]