
മാന്നാർ ∙ ചെന്നിത്തല പള്ളിയോടം അച്ചൻകോവിലാറിലെ വലിയപെരുമ്പുഴകടവിൽ നീരണഞ്ഞുചെന്നിത്തല തെക്ക് 93ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടം കഥകളി ഗ്രാമം അയിരൂർ സന്തോഷ് ആചാരിയുടെ നേതൃത്വത്തിൽ അമരവും ചുണ്ടും പുതുക്കി പണിതാണ് ഇന്നലെ നീരണഞ്ഞത്. രാവിലെ കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മാലിപുരയിൽ പൂജാദികർമങ്ങൾ നടത്തിയ ശേഷം ചാലാ മഹാദേവ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലി, വാദ്യഘോഷങ്ങൾ, വഞ്ചിപ്പാട്ട് എന്നിവയുടെ അകമ്പടിയോടെ ഘോഷയാത്രയായി മാലിപ്പുരയിലെത്തിയ ശേഷമാണ് കരക്കാരുടെ കരവിരുതിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നീരണഞ്ഞത്.
നീരണയൽ ചടങ്ങ് എൻഎസ്എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സുനിൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ അധ്യക്ഷത വഹിച്ചു.
പ്രതിനിധിസഭാ അംഗം സതീശ് ചെന്നിത്തല, മഹാദേവൻ, ചെന്നിത്തല സദാശിവൻ പിള്ള, എം.വി.ഗോപകുമാർ, പഞ്ചായത്തംഗം അഭിലാഷ് തൂമ്പിനാത്ത്, ജി.മധു വടശേരിൽ, പരുത്തിയേത്ത് അനിൽകുമാർ, സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, കൃഷ്ണകുമാർ, സന്തോഷ്ചാല, ശ്രീനാഥ്, പള്ളിയോട പ്രതിനിധികളായ രാകേഷ് മഠത്തിൽ വടക്കേതിൽ, സന്തോഷ് ചാല, ക്യാപ്റ്റൻ ജെ.ജയകേഷ്, അതുൽ എം.നായർ, കിരൺ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]