തട്ടാരമ്പലം ∙ ജംക്ഷനിൽ പുതിയ സിഗ്നൽ വിളക്ക് പ്രവർത്തനം ആരംഭിച്ചതിനു പിന്നാലെ ഗതാഗതക്കുരുക്കും രൂക്ഷമാകുന്നു, പരാതിയുമായി യാത്രക്കാർ. റോഡ് നവീകരണത്തിന്റെ ഭാഗമായി ക്രമീകരിച്ച ്‘റൗണ്ട് എബൗട്ട് ടേൺ’ ഒരു പരിധി വരെ കൃത്യമായി പോകവെയാണു പുതിയ സിഗ്നൽ വിളക്ക് സ്ഥാപിച്ചത്.
മുൻപു സിഗ്നൽ വിളക്ക് ഉണ്ടായിരുന്നപ്പോൾ ചൂണ്ടിക്കാണിച്ച അപാകതകൾ പരിഹരിക്കാതെയാണു പുതിയ സിഗ്നൽ വിളക്ക് സ്ഥാപിച്ചത്. ഇതാണു മീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്.
ജംക്ഷനിൽ തെക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിൽ സിഗ്നലിനു സമീപം ചേർന്നു ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതാണു പ്രധാന പ്രശ്നം.
മാവേലിക്കരയിൽ നിന്നെത്തി ഹരിപ്പാട് ഭാഗത്തേക്കു പോകുന്ന ബസുകൾ തട്ടാരമ്പലം ക്ഷേത്രത്തിനു സമീപത്തു തന്നെ നിർത്തുന്നതോടെ പിന്നാലെ എത്തുന്ന വാഹനങ്ങൾക്കു മുന്നോട്ടു കടന്നു പോകാൻ സാധിക്കാത്ത അവസ്ഥയാണ്. അപ്പോഴേക്കും മറ്റിടങ്ങളിൽ നിന്നു സിഗ്നൽ ലഭിച്ചു വാഹനങ്ങളെത്തി ജംക്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകും.
ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിച്ചില്ലെങ്കിൽ സിഗ്നൽ വിളക്കു കൊണ്ടു ഗതാഗതക്കുരുക്ക് രൂക്ഷമാക്കാം എന്നേയുള്ളുവെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
തട്ടാരമ്പലത്തിൽ നിന്നു വലിയപെരുമ്പുഴ ഭാഗത്തേക്കുള്ള റോഡിന്റെ കിഴക്കു വശത്തു ഓട്ടോ സ്റ്റാൻഡും പടിഞ്ഞാറ് വശത്തു പെട്ടി ഓട്ടോയും പാർക്കിങ് ഉള്ളതിനാൽ ഇരുദിശയിലേക്കും വാഹനങ്ങൾക്കു കൃത്യമായി കടന്നു പോകാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതിനാൽ ഡ്രൈവർമാർ തമ്മിൽ കലഹം പതിവാണ്.
റോഡിലെ വാഹനങ്ങളുടെ തിരക്കു കാരണം ഇരുവശങ്ങളിലുള്ള കച്ചവട സ്ഥാപനങ്ങളിലേക്ക് ആളുകൾക്കു കയറാൻ സാധിക്കാത്ത അവസ്ഥയാണെന്നു വ്യാപാരി കൂടിയായ കോൺഗ്രസ് ടൗൺ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിസൺ പാട്രിക് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

