ആലപ്പുഴ ∙ അയൺമാൻ ട്രയത്തലോണിന്റെ മസ്കറ്റിൽ നടന്ന മിഡിൽ ഈസ്റ്റ് ചാംപ്യൻഷിപ് വിജയകരമായി പൂർത്തിയാക്കി ആലപ്പുഴ സ്വദേശികളായ മാച്ചു (52) സുധീർ (50) എന്നിവർ അപൂർവനേട്ടം കൈവരിച്ചു. ഫെബ്രുവരി 14 നു നടന്ന മത്സരത്തിൽ 81 രാജ്യങ്ങളിൽ നിന്ന് 1100 പേരാണ് മാറ്റുരച്ചത്.
1.9 കിലോമീറ്റർ കടലിലൂടെയുള്ള നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21 കിലോമീറ്റർ മാരത്തോൺ എന്നിവ 8:30 മണിക്കൂറിലാണ് പൂർത്തിയാക്കേണ്ടിയിരുന്നത്. വ്യക്തിഗത വിഭാഗത്തിൽ മത്സരിച്ച സുധീർ 7:24 മണിക്കൂർ സമയം കൊണ്ട് ഫിനിഷ് ചെയ്തു.
ടീം റിലേ വിഭാഗത്തിൽ മത്സരിച്ച മാച്ചു ഇതിനു മുൻപ് 5 തവണ അയൺമാൻ നേട്ടം കൈവരിച്ചിട്ടുണ്ട്.
2025 ഒക്ടോബറിൽ സ്പെയിനിലെ ബാർസിലോണയിൽ 4 കിലോമീറ്റർ സ്വിമ്മിങ്, 180 കിലോമീറ്റർ സൈക്ലിങ്, 42 കിലോമീറ്റർ മാരത്തൺ എന്നിവയടങ്ങുന്ന മത്സരം പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ 18 വർഷമായി മസ്കറ്റിൽ ജോലി ചെയ്യുന്ന ഇവർ ആലപ്പുഴ മുല്ലക്കൽ പഴയ തിരുമല വാർഡിൽ രാജൻ– തുളസി ദമ്പതികളുടെ മക്കളാണ്.
മാച്ചു മാധ്യമ സ്ഥാപനത്തിലും സുധീർ സ്വന്തമായി ബിസിനസും ചെയ്യുന്നു. മസ്കറ്റിൽ കുടുംബമായി ജീവിക്കുന്ന മാച്ചുവിന്റെ ഭാര്യ മഞ്ജു.
മകൾ: മീനാക്ഷി. സുധീറിന്റെ ഭാര്യ സിജ.
മക്കൾ: സിദ്ധാർഥ്, സമർത്ഥ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

