മുഹമ്മ ∙ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നൂതന ഇക്കോടൂറിസം പദ്ധതിയായ ‘കുട്ടനാട് സഫാരി’ യാഥാർഥ്യത്തിലേക്ക്. അറബ് രാജ്യങ്ങളിലെ പ്രസിദ്ധമായ ഡെസേർട്ട് സഫാരിയുടെ മാതൃകയിൽ ആവിഷ്കരിച്ച കുട്ടനാട് സഫാരി ടൂറിസം പദ്ധതിയുടെയും അതിനോടനുബന്ധിച്ചുള്ള വേമ്പനാട്ടുകായലിലെ പാതിരാമണൽ ദ്വീപിൽ നിർമിച്ച ആംഫി തിയറ്ററിന്റെയും 30 പേർക്ക് സഞ്ചരിക്കാവുന്ന സോളർ ബോട്ടിന്റെയും ഉദ്ഘാടനം 20ന് രാവിലെ 11ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ നിർവഹിക്കും.
പാതിരാമണലിലെ ആംഫി തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി.പ്രസാദ് അധ്യക്ഷനാകും. മുഹമ്മ പഞ്ചായത്ത്, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ജലഗതാഗത വകുപ്പ് പദ്ധതി നടപ്പാക്കുന്നത്.
കുട്ടനാടിന്റെ കായൽ സൗന്ദര്യവും രുചി വൈവിധ്യങ്ങളും കലാ രൂപങ്ങളും സാംസ്കാരിക തനിമയും അടുത്തറിയാൻ സാധിക്കുന്ന തരത്തിൽ ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാക്കേജ് ടൂറിസം ബോട്ട് സർവീസ് ആണ് കുട്ടനാട് സഫാരി ടൂറിസം പദ്ധതി.
30 സീറ്റുള്ള പുതിയ സോളർ ബോട്ടാണ് പദ്ധതിക്കായി ഉപയോഗിക്കുക. രാവിലെ 11ന് ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നാരംഭിച്ച് വൈകിട്ട് 5ന് സമാപിക്കുന്ന വിധത്തിലാണ് ബോട്ട് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
വിനോദ സഞ്ചാരികൾക്കായി ആംഫി തിയറ്ററിൽ ദിവസേന വിനോദ – സാംസ്കാരിക പരിപാടികളും പരമ്പരാഗത കലാരൂപങ്ങളുടെ അവതരണവും ഒരുക്കും. ആലപ്പുഴ ഇപ്റ്റ ആണ് കലാപരിപാടികൾ അവതരിപ്പിക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

