തുറവൂർ∙ അന്ധകാരനഴി അഴിമുഖത്ത് മണൽത്തിട്ടകൾ രൂപപ്പെട്ടതിനാൽ വള്ളങ്ങൾ കടലിലിറക്കാൻ ബുദ്ധിമുട്ടുന്നതായി മത്സ്യത്തൊഴിലാളികൾ. കഴിഞ്ഞ 3 മാസത്തിലേറെയായി മണൽ രൂപപ്പെടുന്നതിനാൽ അഴിമുഖത്തിന്റെ ഭൂരിഭാഗത്തും മണ്ണു വന്നടിയുകയാണ്. അഴിമുഖം തുറന്നുകിടന്നാൽ മാത്രമേ വള്ളങ്ങൾ മീൻ പിടിക്കാൻ കടലിൽ ഇറക്കാനും സുരക്ഷിതമായി തിരികെ കരയിൽ കയറ്റിയിടാനും കഴിയൂ എന്ന് തൊഴിലാളികൾ പറഞ്ഞു.
ഇതിനായി അഴിമുഖത്ത് പുലിമുട്ടുനിർമിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാൽ ഇതുവരെ നടപ്പായിട്ടില്ല.
അഴിമുഖത്ത് പുലിമുട്ടു നിർമിക്കണമെന്നു വർഷങ്ങൾക്കു മുൻപേ കേന്ദ്രസംസ്ഥാന സർക്കാരുകൾ പഠനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഒന്നരവർഷം മുൻപു പുലിമുട്ടിനായി സംസ്ഥാന സർക്കാർ 9 കോടി രൂപ അനുവദിച്ചു.
എന്നാൽ നാളിതുവരെ പ്രാരംഭ നടപടികൾ പോലും തുടങ്ങിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മത്സ്യബന്ധനത്തിനു ശേഷം വള്ളങ്ങൾ ഇവിടെ സുരക്ഷിതമായി കയറ്റിയിടുമായിരുന്നു.
എന്നാൽ ഇപ്പോൾ തുടർച്ചയായി മണ്ണടിയുന്നതിനാൽ വള്ളങ്ങൾ മണ്ണിൽ ഉറയ്ക്കുകയാണ്. ചെല്ലാനം ഹാർബറിലും കൊച്ചിയിലുമാണ് തൊഴിലാളികൾ വള്ളങ്ങൾ പലതും ഇടുന്നത്. ഇക്കാരണത്താൽ തൊഴിലാളികൾ വാഹനത്തിൽ കയറ്റികൊണ്ടുപോകുന്ന ഇനത്തിൽ ഭാരിച്ച ചെലവിനു കാരണമാകുന്നു.
അന്ധകാരനഴി മുതൽ പള്ളിത്തോട് വരെ പുലിമുട്ടു ഉൾപ്പെടെയുള്ള കടൽഭിത്തി നിർമിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

