ആലപ്പുഴ ∙ നഗരാഘോഷങ്ങളുടെ എല്ലാ വഴികളും ഇനി മുല്ലയ്ക്കൽ തെരുവിൽ സംഗമിക്കും. ജനക്കൂട്ടത്തിനു മുന്നിൽ വിവിധ ചിറപ്പു കാഴ്ചകൾക്ക് അരങ്ങൊരുങ്ങി.
മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിലെ ചിറപ്പ് ആഘോഷത്തിന്റെ 12 രാപകലുകൾക്ക് ഇന്നലെ പ്രൗഢോജ്വല തുടക്കം.
മുല്ലയ്ക്കൽ തെരുവിൽ ഇന്നലെ ഉച്ചയ്ക്കു ശേഷം മുതൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. വഴിയോരക്കച്ചവട
കേന്ദ്രങ്ങളിലും സാമാന്യം ഭേദപ്പെട്ട കച്ചവടം നടന്നു.
രണ്ടു ദിവസം മുൻപ് തന്നെ കൊടിതോരണങ്ങൾ കൊണ്ടും വൈദ്യുതാലങ്കാരങ്ങൾ കൊണ്ടും മുല്ലയ്ക്കൽ തെരുവ് അലങ്കരിച്ചിരുന്നു. മുല്ലയ്ക്കൽ എവിജെ ജംക്ഷനിൽ അലങ്കാര ഗോപുരത്തിന്റെ നിർമാണം തിങ്കളാഴ്ച രാത്രിയോടെയാണ് പൂർത്തിയായത്.
കുട്ടികളുടെ കളിപ്പാട്ടങ്ങളും രുചിവൈവിധ്യങ്ങൾ നിറയുന്ന ടീഷോപ്പുകളും ജ്യൂസ് പാർലറുകളും എല്ലാം നഗരത്തിനു ഇരുവശവുമുള്ള താൽക്കാലിക ഷെഡുകളിൽ സജ്ജമാക്കിയിട്ടുണ്ട്. അവധി ദിനങ്ങൾ എത്തുന്നതോടെ തിരക്ക് ഇനിയും വർധിക്കും.
തിരക്ക് നിയന്ത്രിക്കുന്നതിനായി അധിക പൊലീസിനെയും തെരുവിൽ വിന്യസിച്ചിട്ടുണ്ട്.
കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവം 20നാണ് ആരംഭിക്കുന്നത്. ഉത്സവ ദിവസങ്ങളിൽ പുലർച്ചെ 4.30ന് നിർമാല്യം, അഭിഷേകം, രാവിലെ 6.30ന് ഭാഗവത പാരായണം, 8.30ന് ശ്രീബലി, 12.30ന് പ്രസാദ് ഊട്ട്, വൈകിട്ട് 6ന് ദീപാരാധന, രാത്രി 10.30ന് എതിരേറ്റ്, തീയാട്ട് തുടങ്ങിയ ചടങ്ങുകൾ നടത്തും.
ഇന്നലെ വൈകിട്ട് 7ന് ശ്രീ ഭുവനേശ്വരി കലാനിലയം അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് അരങ്ങേറി.
താൽക്കാലിക നടപ്പാലം ഇല്ലാത്തത് വലച്ചു
ചിറപ്പിനു മുൻപായി താൽക്കാലിക നടപ്പാലം നിർമിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം നടപ്പാകാതെ വന്നതോടെ ചിറപ്പിനെത്തിയവർ വലഞ്ഞു. സീറോ ജംക്ഷനിൽ നിന്നും ആളുകൾ ജില്ലാ കോടതിപ്പാലത്തിനു സമീപത്തേക്ക് കൂട്ടത്തോടെ എത്തിയതോടെ ഈ ഭാഗത്ത് വൻതിരക്കാണ് അനുഭവപ്പെട്ടത്.
ജില്ലാക്കോടതിപ്പാലത്തിനു അപ്പുറത്ത് കിടങ്ങാംപറമ്പ് ഭാഗത്തേക്ക് ആളുകൾക്ക് സഞ്ചരിക്കാനും സാധിച്ചില്ല. പാലം പൊളിച്ചതിനാൽ ഈ ഭാഗത്ത് വ്യാപാരികളും കുറവായിരുന്നു.
ജില്ലാക്കോടതിക്കു സമീപത്തു നിന്നും നഗരചത്വരം വഴി കെഎസ്ആർടിസി ഭാഗത്തേക്ക് എത്തുന്ന റോഡിലും വൻ തിരക്ക് അനുഭവപ്പെട്ടു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇവിടെ പൊടിശല്യവും രൂക്ഷമാണ്.
അതേ സമയം ജില്ലാ വെറ്ററിനറി ആശുപത്രിയുടെ എതിർവശം വാടത്തോടിനു കുറുകെ നിർമിക്കുന്ന താൽക്കാലിക പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ഇന്നലെയും നടന്നു. രണ്ടു ദിവസത്തിനുള്ളിൽ പാലം പണി പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

