ചാരുംമൂട്∙ വെട്ടിക്കോട്ട് നാഗരാജക്ഷേത്രത്തിലെ ആയില്യം എഴുന്നള്ളത്ത് കണ്ട് തൊഴുത് ആയിരങ്ങൾ സായുജ്യമടഞ്ഞു. പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഇല്ലത്തേക്ക് എഴുന്നള്ളിയ ഭഗവാന് മുന്നിൽ നാഗരാജസ്തുതികൾ ആലപിച്ച് തൊഴുകൈകളോടെ ഭക്തർ അനുഗ്രഹം ഏറ്റുവാങ്ങി.
എഴുന്നള്ളത്ത് കണ്ട് തൊഴാൻ രാവിലെ മുതൽ ഒട്ടേറെ ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിയിരുന്നു.
സർവാലങ്കാര വിഭൂഷിതനായ നാഗരാജാവിനെ വൈകിട്ട് മൂന്ന് മണിയോടെ നാരായണൻ നമ്പൂതിരി, ശ്രീകുമാരൻ നമ്പൂതിരി, ശ്രീവത്സലൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ നിലവറയിലേക്ക് എഴുന്നള്ളിച്ചു. നിലവറയിൽ ഒരു മണിക്കൂറോളം നടന്ന പൂജാദികർമങ്ങൾക്ക് ശേഷം പുള്ളുവരുടെ സ്തുതിഗീതങ്ങളോടും വെഞ്ചാമരം, ആലവട്ടം, മെഴുവെട്ടക്കുടകൾ, പഞ്ചവാദ്യം, നാഗസ്വരം എന്നിവയുടെ അകമ്പടിയോടും കൂടി ക്ഷേത്രത്തിലേക്ക് ആനയിച്ചു.
തുടർന്ന് ക്ഷേത്രത്തിന് മൂന്ന് വലംവച്ച ശേഷം ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ഈ സമയവും ഒട്ടേറെ ഭക്തർ ശ്രീകോവിലിന് മുന്നിൽ നാഗരാജ അനുഗ്രഹം നേടാൻ കാത്തുനിന്നിരുന്നു. വൈകിട്ട് ഏഴോടെ സർപ്പബലി നടന്നു.
പത്ത് മണിയോടെ നടയടച്ചു. മകം നാളായ ഇന്ന് ഇളനീരഭിഷേകം കഴിച്ച് ശുദ്ധികലശം ആടുന്നതോടുകൂടി ആയില്യത്തിന്റെ ചടങ്ങുകൾ അവസാനിക്കും.
തുലാമാസത്തിലും ഇതേ ചടങ്ങുകളോടുകൂടി ആയില്യം ആഘോഷിക്കും. ഇന്ന് രാവിലെ പുണ്യാഹം, ഉച്ചപ്പൂജ, നൂറുംപാലും എന്നിവ നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]