ആലപ്പുഴ∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായതോടെ താഴേത്തട്ടിൽ മുന്നണികൾ സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. 13നാണ് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ആരംഭിച്ചത്.
ജില്ലയിലെ 72 പഞ്ചായത്തുകളുടെയും നറുക്കെടുപ്പ് ഇന്നലെ പൂർത്തിയായി.
ആറു നഗരസഭകളുടെ നറുക്കെടുപ്പും ഇന്നലെ നടന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പൊതുവിഭാഗത്തിലായിരുന്ന വാർഡുകളെല്ലാം ഇത്തവണ സംവരണ വിഭാഗത്തിലേക്കു മാറുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.
ഇതു കണക്കാക്കിയാണു സ്ഥാനാർഥിത്വം പ്രതീക്ഷിച്ചിരുന്നവർ താഴേത്തട്ടിൽ പ്രവർത്തനം നടത്തിയിരുന്നത്.
എന്നാൽ ഇത്തവണ പൊതുവിഭാഗത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ച കഴിഞ്ഞ വട്ടത്തെ ചില സംവരണ വാർഡുകൾ ഇക്കുറി വീണ്ടും സംവരണ വിഭാഗത്തിൽ പെട്ടതോടെ സ്ഥാനാർഥിക്കുപ്പായം തയ്പിച്ച പൊതുവിഭാഗത്തിലെ പലരും നിരാശരായി. നിശ്ചിത ശതമാനം സ്ത്രീ,പട്ടികജാതി, പട്ടികജാതി സ്ത്രീ സംവരണ മണ്ഡലങ്ങൾ ഉറപ്പാക്കേണ്ടതിനാലാണ് ചില വാർഡുകൾ തുടർച്ചയായ രണ്ടാം വട്ടവും സംവരണത്തിലേക്കു മാറിയത്.
ബ്ലോക്ക് പഞ്ചായത്തുകളുടെ സംവരണ ഡിവിഷനുകളുടെ നറുക്കെടുപ്പ് 18നും ജില്ലാ പഞ്ചായത്തിലെ നറുക്കെടുപ്പ് 21നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.
പുതുതായി രൂപീകരിച്ച തണ്ണീർമുക്കം ഡിവിഷൻ ഉൾപ്പെടെ ജില്ലാ പഞ്ചായത്തിൽ 24 ഡിവിഷനുകളാണ് ഉള്ളത്. ജില്ലയിൽ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 170 ഡിവിഷനുകളാണുള്ളത്. ഇതിൽ 12 ഡിവിഷനുകൾ ഇക്കുറി പുതുതായി രൂപീകരിച്ചതാണ്.
നഗരസഭകൾ – സംവരണ വാർഡുകൾ ഹരിപ്പാട്
പട്ടികജാതി സ്ത്രീ സംവരണം–തൃപ്പക്കുടം
പട്ടികജാതി സംവരണം–തുലാംപറമ്പ് തെക്ക്
സ്ത്രീസംവരണം–തുലാംപറമ്പ് വടക്ക്, കിളിക്കാക്കുളങ്ങര,പിഎച്ച്സി, മാങ്കാംകുളങ്ങര, ത്രിവേണി, അരണപ്പുറം, ആർകെ ജംക്ഷൻ,നങ്ങ്യാർകുളങ്ങര, തൈക്കൂട്ടം ലക്ഷം വീട്, സുരേഷ് മാർക്കറ്റ്, വെട്ടുവേനി, ഡികെഎൻഎംഎൽപി സ്കൂൾ, കെഎസ്ആർടിസി, മണ്ണാറശാല.
ആലപ്പുഴ
പട്ടികജാതി സംവരണം–കുതിരപ്പന്തി
സ്ത്രീസംവരണം–പൂന്തോപ്പ്, കാളാത്ത്, കൊറ്റംകുളങ്ങര, കളർകോട്, കൈതവന, പഴവീട്, പാലസ്, മുനിസിപ്പൽ ഓഫിസ്, തിരുവമ്പാടി, ഇരവുകാട്, മുല്ലാത്തുവളപ്പ്, വലിയമരം, മുനിസിപ്പൽ സ്റ്റേഡിയം, ആലിശേരി, വട്ടയാൽ, ബീച്ച്, വലിയകുളം, സക്കറിയ ബസാർ, വഴിച്ചേരി, മുല്ലയ്ക്കൽ, ജില്ലാ കോടതി, കറുകയിൽ, കിടങ്ങാമ്പറമ്പ്, ചാത്തനാട്, സീ വ്യൂ, ആറാട്ടുവഴി, തുമ്പോളി സൗത്ത്.
കായംകുളം
പട്ടികജാതി സ്ത്രീ സംവരണം–ഗുരുമന്ദിരം, കൃഷ്ണപുരം ടെംപിൾ
പട്ടികജാതി സംവരണം–മുഹയുദ്ദീൻ പള്ളി
സ്ത്രീസംവരണം–ഐക്യ ജംക്ഷൻ,വലിയപറമ്പിൽ, മാർക്കറ്റ്, മദ്രസ,ചെപ്പുള്ളിൽ,കരിമുട്ടം, കൊയ്പ്പള്ളി കാരാൺമ, പെരിങ്ങാല വെസ്റ്റ്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ചേരാവള്ളി, മേനാത്തേരിൽ, അമ്പലപ്പാട്,ഫാക്ടറി, പുതിയിടം വടക്ക്, മുനിസിപ്പൽ ഓഫിസ്,കോളജ്, പോളി ടെക്നിക്, മുല്ലശേരിൽ, പുളിമുക്ക്, കണ്ണമ്പള്ളി, വേരുവള്ളി ഭാഗം. മാവേലിക്കര
പട്ടികജാതി സ്ത്രീ സംവരണം–മറ്റം നോർത്ത്, തഴക്കര
പട്ടികജാതി സംവരണം–ഫാക്ടറി വാർഡ്, പൊന്നാരംതോട്ടം
സ്ത്രീസംവരണം–കണ്ടിയൂർ,പ്രായിക്കര, ഗവ.ഹോസ്പിറ്റൽ,പുതിയകാവ് മാർക്കറ്റ്, കൊറ്റാർകാവ്, റെയിൽവേ സ്റ്റേഷൻ, ഉമ്പർനാട്, ആയുർവേദ ഹോസ്പിറ്റൽ,പുന്നമൂട് മാർക്കറ്റ്, കോട്ടയ്ക്കകം, പനച്ചുമട്, കണ്ടിയൂർ സൗത്ത്.
ചേർത്തല
പട്ടികജാതി സംവരണം–മൂലയിൽ
സ്ത്രീസംവരണം–ആർദ്രാ സ്കൂൾ, ശിൽപി, നെടുമ്പ്രക്കാട്, ശാസ്ത, ശാവശ്ശേരി, മുനിസിപ്പൽ ഓഫിസ്, എക്സ്റേ, കാളികുളം, ചക്കരക്കുളം, കരിക്കാച്ചിറ, ചേരകുളം, അംബേദ്കർ, കട്ടങ്ങനാട്, പള്ളുവള്ളുവെളി, വല്ലയിൽ, മുട്ടം ബസാർ, വേളോർവെട്ടം, കറുപ്പനാട്ട് കര.
ചെങ്ങന്നൂർ
പട്ടികജാതി സ്ത്രീ സംവരണം–മംഗലം സൗത്ത്, ടൗൺ
പട്ടികജാതി സംവരണം–പുത്തൻകാവ് വെസ്റ്റ്
സ്ത്രീസംവരണം–മുണ്ടൻകാവ്, കോടിയോട്ടുകര, ടെംപിൾ വാർഡ്, വാഴാർമംഗലം, മംഗലം നോർത്ത്, ഇടനാട് സൗത്ത്, ശാസ്താംകുളങ്ങര, അങ്ങാടിക്കൽ, ഐടിഐ, കോളജ്, തിട്ടമേൽ, വലിയപ്പള്ളി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]