തുറവൂർ ∙ തുറവൂരിൽ രണ്ടിടങ്ങളിൽ വീണ്ടും ജപ്പാൻ ശുദ്ധജല പൈപ്പ് പൊട്ടി. അരൂർ ചേർത്തല നിയോജകമണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ ഇന്നു വൈകിട്ടുവരെ ശുദ്ധജലം വിതരണം മുടങ്ങും.
തൈക്കാട്ടുശേരി ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നു അരൂർ, എഴുപുന്ന, കോടംതുരുത്ത്, തുറവൂർ എന്നീ പഞ്ചായത്തുകളിലേക്കു ശുദ്ധജല വിതരണം നടത്തുന്ന സംഭരണ ടാങ്കുകളിലേക്കു വെള്ളമെത്തിക്കുന്ന ജിആർപി പൈപ്പാണ് പൊട്ടിയത്.
ദേശീയപാതയിൽ തുറവൂർ ജംക്ഷന് വടക്കുഭാഗത്ത് പെട്രോൾ പമ്പിന് സമീപം 500 എംഎം ജിആർപി പൈപ്പും, എൻസിസി റോഡിന് സമീപം 700 എംഎം ജിആർപി പൈപ്പുമാണ് പൊട്ടിയത്. ഉയരപ്പാത നിർമാണവുമായി പൈലിങ് നടത്തിയപ്പോൾ പൈപ്പിനു സമീപത്തെ മണൽ ഇടിഞ്ഞും കാലക്രമേണ ശുദ്ധജല വിതരണ സമയത്തു പൈപ്പിലെ സമ്മർദം മൂലവുമാണ് പൈപ്പ് പൊട്ടിയത്.
അടിക്കടി പൈപ്പ് പൊട്ടുന്നതു മൂലം മണ്ഡലത്തിലെ ശുദ്ധജല വിതരണം താറുമാറായി.
ആഴ്ചയിൽ ഒരു തവണയെങ്കിലും പൈപ്പ് പൊട്ടുന്ന സ്ഥിതിയാണുള്ളത്. ഒരു തവണ പൈപ്പ് പൊട്ടിയാൽ 3 ദിവസം വേണം അറ്റകുറ്റപ്പണി നടത്തി പമ്പിങ് ആരംഭിക്കാൻ.
ഇന്നലെ പൈപ്പ് പൊട്ടിയ ഇടങ്ങളിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്നു വൈകിട്ടോടെ പമ്പിങ് ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണു വാട്ടർ അതോറിറ്റി അധികൃതർ. രാത്രിയും ജോലി നടക്കുകയാണ്.
പട്ടണക്കാട് പഞ്ചായത്തിന്റെ വെട്ടയ്ക്കൽ, തീരദേശമേഖല, തുറവൂർ പഞ്ചായത്തിന്റെ പള്ളിത്തോട്, കുത്തിയതോട് പഞ്ചായത്തിന്റെ 1,16 വാർഡുകൾ അടക്കം ശുദ്ധജലം കൃത്യമായി എത്തിയിട്ട് ഒരുമാസം പിന്നിടുന്നു.
വല്ലപ്പോഴും നൂൽപരുവത്തിലാണു ശുദ്ധജലം ലഭിക്കുന്നതെന്നാണ് തീരദേശത്തുള്ളവരുടെ പരാതി.
ഇന്നലെ ചോർച്ച ഉണ്ടായ ഭാഗത്ത് മണ്ണ് നീക്കം ചെയ്തു പൈപ്പ് മുറിച്ചുമാറ്റി പുതിയ പൈപ്പ് സ്ഥാപിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. മാക്കേക്കടവ് പ്രധാന സംഭരണിയിൽ നിന്നു പോകുന്ന എച്ച്ഡിപി പൈപ്പാണ് പൊട്ടിയത്.
അരൂർ മണ്ഡലത്തിലെ അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, ചേർത്തല മണ്ഡലത്തിലെ പട്ടണക്കാട്, വയലാർ, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളിലെ ജല സംഭരണികളിലേക്കു ശുദ്ധജലം എത്തിക്കുന്ന പ്രധാന പൈപ്പ് ആണിത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

