ആലപ്പുഴ∙ മാവേലിക്കര സ്വദേശിനിയിൽ നിന്നു വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി 22.97 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. പത്തനംതിട്ട
അടൂർ സ്വദേശിനിയായ അനിത മുരളീധരനെ (44) ആണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ജർമനിയിൽ ഡോക്ടർ ആണെന്നു പറഞ്ഞ് ആശുപത്രിയിൽ സ്റ്റാഫ് ആയി ജോലി നൽകാം എന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
3
ഹരിത കർമസേന പ്രവർത്തകയായ പരാതിക്കാരിയിൽ നിന്നു 6 ലക്ഷത്തോളം രൂപ അയച്ചു വാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അനിത. ജർമനിയിൽ ഡോക്ടറാണെന്നു വിശ്വസിപ്പിച്ച് തന്റെ ആശുപത്രിയിൽ സ്റ്റാഫ് ആയി ജോലി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് സ്കോട്ലൻഡ് സ്വദേശിയായ ഫ്രഡ് ക്രിസാണ് അനിതയെ ജനുവരിയിൽ സമൂഹ മാധ്യമത്തിലൂടെ ബന്ധപ്പെട്ടത്.
തുടർന്നു ഫെബ്രുവരി 2 മുതൽ ഓഗസ്റ്റ് 11 വരെയുള്ള തീയതികളിലായി 22.97 ലക്ഷം രൂപ പരാതിക്കാരിയിൽ നിന്നു പ്രതികൾ അയച്ചു വാങ്ങുകയായിരിന്നു.
മാസങ്ങൾ കാത്തിരുന്നിട്ടും ജോലി ലഭിക്കാതായപ്പോൾ നൽകിയ പണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. തുടർന്നു പരാതിക്കാരി ആലപ്പുഴ സൈബർ ക്രൈം പൊലീസിൽ പരാതി നൽകുകയായിരുന്നു.
സുഹൃത്തായ സ്കോട്ലൻഡ് സ്വദേശി ഫ്രെഡ് ക്രിസിന്റെ നിർദേശ പ്രകാരമാണ് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമയച്ചു വാങ്ങിയതെന്നും ഇയാൾ ഡൽഹിയിൽ വന്നപ്പോൾ ഉപയോഗിക്കുന്നതിനായി ബാങ്ക് പാസ് ബുക്ക്, എടിഎം കാർഡ് എന്നിവ ഇയാൾക്ക് അയച്ചു കൊടുത്തതായും അനിത പറഞ്ഞു.
ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പി എം.എസ്.സന്തോഷിന്റെ നിർദേശ പ്രകാരം ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഏലിയാസ് പി.ജോർജിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ, എസ്.ആർ.ഗിരീഷ്, കെ.യു.ആരതി, ഒ.കെ.വിദ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]