തുറവൂർ∙ അരൂർ തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ചന്തിരൂർ മുതൽ അരൂർ ബൈപാസ് കവല വരെയുള്ള പാതയിൽ വെള്ളക്കെട്ട് രൂക്ഷം. വെള്ളക്കെട്ടിലൂടെ ചരക്ക് വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ കാൽനടയാത്രികർക്കും ഇരുചക്രവാഹനങ്ങൾക്കും ചെളിയഭിഷേകമാണ്.
കൊച്ചിയിലെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ജോലിക്കു പോകുന്ന ഇരുചക്ര വാഹന യാത്രക്കാർ പാതയിൽ കെട്ടി നിൽക്കുന്ന വെള്ളം ദേഹത്തു വീഴുന്നതോടെ ജോലിക്കു പോകാൻ കഴിയാതെ തിരികി വീട്ടിലേക്കു പോകുന്ന അവസ്ഥയാണുള്ളത്.
ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടു കാനയുടെ നിർമാണം പൂർത്തിയാകാത്തതാണു പാതയോരത്ത് വെള്ളക്കെട്ടിന് കാരണം. ചെറുമഴ മതി പാതയിൽ വെള്ളക്കെട്ട് രൂപപ്പെടാൻ.
മാത്രമല്ല ചെളിവെള്ളത്തിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നിയന്ത്രണം വിട്ട് അപകടങ്ങൾക്കും കാരണമാകുന്നു. അടിയന്തരമായി കാനയുടെ നിർമാണം പൂർത്തിയാക്കി റോഡുകളുടെ നവീകരണം നടത്തിയാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ കഴിയൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]