നഴ്സറി ടീച്ചർ കോഴ്സിന് സീറ്റൊഴിവ്
ഭരണിക്കാവ്∙ എസ്എൻ പിപിടിടിഐയിൽ നഴ്സറി ടീച്ചർ എജ്യുക്കേഷൻ കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. മിനിമം യോഗ്യത പ്ലസ്ടു.
എസ്സി/ എസ്ടി വിദ്യാർഥിനികൾക്ക് ലപ്സം ഗ്രാന്റും സ്റ്റൈപൻഡും ലഭിക്കും. 9447663204, 8281458117.
സൗജന്യ യുജിസി നെറ്റ് കോഴ്സ്
കായംകുളം∙ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന കരിയർ ഡവലപ്മെന്റ് സെന്ററിൽ സൗജന്യ യുജിസി നെറ്റ് ജനറൽ പേപ്പർ ക്രാഷ് കോഴ്സ് നവംബർ 5 മുതൽ നടക്കും.
രാവിലെ 10 മുതൽ മിനി സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിലാണ് ക്ലാസ്. 04792965502, 9605045767.
പേപ്പർ ക്യാരിബാഗ് നിർമാണ പരിശീലനം
ആലപ്പുഴ ∙ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കോംപൗണ്ടിൽ പ്രവർത്തിക്കുന്ന എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 12 ദിവസത്തെ പേപ്പർ ക്യാരിബാഗ് നിർമാണ പരിശീലന പരിപാടി ആരംഭിക്കുന്നു.
പങ്കെടുക്കാൻ താൽപര്യമുള്ള 18നും 49നും ഇടയിൽ പ്രായമുള്ളവർ 21ന് രാവിലെ 10.30ന് പരിശീലന കേന്ദ്രത്തിൽ അഭിമുഖത്തിന് എത്തണമെന്നു ഡയറക്ടർ അറിയിച്ചു. 8330011815, 7034350967.
മിലൻ– 21 വാർഷികം നാളെ
മാന്നാർ ∙ സാമൂഹിക-പരിസ്ഥിതി സംഘടനയായ മിലൻ– 21ന്റെ വാർഷിക സമ്മേളനം വിവിധ പരിപാടികളോടെ നാളെ 10ന് ചെന്നിത്തല മഹാത്മാ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ ഉദഘാടനം ചെയ്യും. പ്രമേയ അവതരണം, ‘മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ആശങ്കയും പരിസ്ഥിതി പ്രശ്നങ്ങളും’ ചർച്ച, പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവ നടക്കും.
3ന് സാംസ്കാരിക സമ്മേളനം മാധ്യമപ്രവർത്തകൻ ഡോ. കാരാഴ്മ ജി.
വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
ചെന്നിത്തല ചെല്ലപ്പൻപിളള സ്മാരകസമിതി പ്രസിഡന്റ് ഗോപി മോഹനൻ കണ്ണങ്കര അധ്യക്ഷനാകും. ദേശീയ പുരസ്കാര ജേതാക്കളെയും ഹരിതകർമ സേനാംഗങ്ങളെയും ആദരിക്കും. മിലൻ കലാസംസ്കൃതിയും ചെന്നിത്തല ചെല്ലപ്പൻപിള്ള സ്മാരക സമിതിയും ചേർന്നുളള വിവിധ കലാപരിപാടികൾ, ഗാനസന്ധ്യ എന്നിവ നടക്കുമെന്ന് ചെയർമാൻ പി.എ.എ.ലത്തീഫ്, ജനറൽ സെക്രട്ടറി ഡോ.ഒ.ജയലക്ഷ്മി, പി.ബി.സലാം, രാജേന്ദ്രൻ അമൃത എന്നിവർ അറിയിച്ചു.
സൗജന്യ നേത്ര ചികിത്സ ക്യാംപ്
ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ ഫെസ്റ്റ്, ജില്ലാ അന്ധതാ നിയത്രണ സമിതി, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നവംബർ ഒന്നിനു രാവിലെ 8 നു വൈഎംസിഎ ഹാളിൽ സൗജന്യ നേത്ര ചികിത്സ –തിമിര ശസ്ത്രക്രിയ ക്യാംപ് നടത്തും.
ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കുന്നവരെ അന്നേദിവസം തിരുനെൽവേലിക്ക് കൊണ്ടുപോകുമെന്ന് ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമാൻ പി.എം.തോമസ്, ജനറൽ കൺവീനർ ടോം മുരിക്കുംമൂട്ടിൽ എന്നിവർ അറിയിച്ചു. 8129442422, 9074990544.
ലയൺസ് സൗജന്യ ദന്ത ചികിത്സ ക്യാംപ് നാളെ
എടത്വ ∙ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേതൃത്വത്തിൽ തിരുവല്ല പുഷ്പഗിരി ഡെന്റൽ കോളജിന്റെയും എടത്വ ജോർജിയൻ സംഘത്തിന്റെയും സഹകരണത്തോടെ നാളെ രാവിലെ 9.30 മുതൽ 1 വരെ സൗജന്യ ദന്ത ചികിത്സ ക്യാംപ് നടത്തും.
എടത്വ പുഴയോരത്ത് ഹോട്ടലിൽ (എടത്വ- പാരേത്തോട് റോഡ്) നടത്തുന്ന ക്യാംപ് റീജൻ ചെയർമാൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിക്കും.
പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യണം. ഡിപ്പാർട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് കമ്യൂണിറ്റി ലക്ചറർ ഡോ.
റൂബി മേരി ഫിലിപ്, ഡോ. ഡിയോൺ പോൾ എന്നിവർ ക്ലാസ് എടുക്കുമെന്നു സെക്രട്ടറി ബിൽബി മാത്യു കണ്ടത്തിൽ, വിൻസൻ ജോസഫ് കടുമത്തിൽ എന്നിവർ അറിയിച്ചു.
ഫോൺ: 94475 67086.
സീനിയർ ത്രോബോൾ ചാംപ്യൻഷിപ് 21ന്
ആലപ്പുഴ ∙ ജില്ലാ സീനിയർ ത്രോബോൾ ചാംപ്യൻഷിപ് 21ന് ചെന്നിത്തല മഹാത്മാ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പ്ലെയർ റജിസ്ട്രേഷനും ടീം റജിസ്ട്രേഷനും www.throwballkerala.com എന്ന വെബ്സൈറ്റിൽ നാളെ വൈകിട്ട് 5ന് മുൻപ് പൂർത്തിയാക്കണം.
ഓപ്പൺ സിലക്ഷൻ ഉണ്ടായിരിക്കുന്നതല്ല. 70349 55612, 8714946949.
സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളി ഇടവകദിനാഘോഷം ഇന്നുമുതൽ
ചെന്നിത്തല ∙ സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ പള്ളിയുടെ 127–ാമത് കുടുംബദിനം, ഇടവക ദിനാഘോഷം, കൺവൻഷൻ എന്നിവ ഇന്ന് മുതൽ 19 വരെ നടക്കും.
കൺവൻഷനിൽ ഇന്ന് വൈകിട്ട് 6.30ന് സുവിശേഷകൻ കെ.സി.ഏബ്രഹാം, നാളെ റവ. ഡോ.
ഏബ്രഹാം മാത്യു എന്നിവർ പ്രസംഗിക്കും. 19ന് 8ന് കുർബാന.
ഇടവകദിന സമ്മേളന ഉദ്ഘാടനവും അവാർഡ് വിതരണവും വികാരി ജനറൽ റവ. വി.ടി.
ജോൺ നിർവഹിക്കും. സ്നേഹവിരുന്നോടെ സമാപിക്കുമെന്ന് ഇടവക വികാരി റവ.ജെയ് വർഗീസ്, ഇടവക സെക്രട്ടറി എ.എസ്.ഗീവർഗീസ് എന്നിവർ അറിയിച്ചു.
വയലാർ രാമവർമ എംഎസ് ബാബുരാജ് അനുസ്മരണം
മാന്നാർ ∙ കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാലയും ആഭേരി ഗാനമിത്രയും ചേർന്ന് കവി വയലാർ രാമവർമ, സംഗീതസംവിധായകൻ എം.എസ്.ബാബുരാജ് അനുസ്മരണം നാഷനൽ ഗ്രന്ഥശാലയിൽ ഇന്ന് 5ന് നടക്കും.
‘ചന്ദ്രകളഭം’ എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ പ്രഫ. പി.ഡി.
ശശിധരൻ അനുസ്മരണ പ്രഭാഷണം, വയലാർ – ബാബുരാജ് ഗാനസന്ധ്യ എന്നിവയും നടക്കും.
സ്വാഗതസംഘ രൂപീകരണം 19ന്
ചെട്ടികുളങ്ങര ∙ ദേവീ ക്ഷേത്രത്തിൽ 2026 ജനുവരി 4 മുതൽ 18 വരെ നടക്കുന്ന ഉപനിഷത്-ഗീത സത്രം, അഷ്ടോത്തരശതം, നാമ ദശലക്ഷാർച്ചന യജ്ഞം എന്നിവയുടെ സ്വാഗതസംഘ രൂപീകരണം 19നു വൈകിട്ടു 4നു ക്ഷേത്രത്തിലെ അമ്മ ഓഡിറ്റോറിയത്തിൽ നടക്കും. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.
ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേള ഇന്നുമുതൽ
കായംകുളം∙ ഏഴാമത് അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര സാങ്കേതിക മേള ഇന്നുമുതൽ 19 വരെ കൃഷ്ണപുരം ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ നടക്കും.
ഇന്ന് ഉച്ചയ്ക്ക് 2.30 ന് കെപിഎസി ജംക്ഷനിൽ നിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും. വൈകിട്ട് 3.30ന് മന്ത്രി ഡോ.ആർ.ബിന്ദു മേള ഉദ്ഘാടനം ചെയ്യും.
കെ.സി.വേണുഗോപാൽ എംപി മുഖ്യപ്രഭാഷണം നടത്തും. യു.പ്രതിഭ എംഎൽഎ അധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം മ്യൂസിക് നൈറ്റും നടക്കും.
സംസ്ഥാനത്തെ വിവിധ ടെക്നിക്കൽ സ്കൂളുകളിലെയും ഐഎച്ച്ആർഡിയുടെ അധീനതയിലുള്ള ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിലെയും ആയിരത്തോളം വിദ്യാർഥികൾ മേളയിൽ പങ്കെടുക്കും. നാളെ രാവിലെ 8.30 ന് വിദ്യാർഥികളുടെ തത്സമയമത്സരങ്ങൾ ആരംഭിക്കും.
19 ന് വിവിധ ടെക്നിക്കൽ ഹൈസ്കൂളിൽ നിന്ന് എത്തുന്ന വിദ്യാർഥികൾ ഒരുക്കുന്ന ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട പ്രദർശനവും നടക്കും.
ഭവനനിർമാണ പദ്ധതിക്ക് നാളെ തുടക്കം
ആലപ്പുഴ ∙ അന്തരിച്ച മുൻ പ്രസിഡന്റ് എ.വി.തോമസിന്റെ സ്മരണയ്ക്കായി വൈഎംസിഎയും എവിടിയും സംയുക്തമായി ‘ഭവനരഹിതർക്കു ഭവനം സൗരോർജ സമ്പാദ്യത്തിലൂടെ’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു.
വൈഎംസിഎ എ.വി.തോമസ് മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നാളെ 5ന് പദ്ധതിയുടെ ഉദ്ഘാടനം എ.വി.തോമസ് ആൻഡ് കമ്പനി ചെയർമാൻ അജിത് തോമസ് നിർവഹിക്കും. പ്രസിഡന്റ് മൈക്കിൾ മത്തായി അധ്യക്ഷത വഹിക്കും.
ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ ആശീർവാദ സന്ദേശം നൽകും.
സർ ജോർജ് വില്യംസ് അവാർഡ് സഹൃദയ ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. കെ.പി.ഹെഗ്ഡെക്ക് സമ്മാനിക്കും. പദ്ധതിപ്രകാരം ആലപ്പുഴ വൈഎംസിഎയിൽ 50 കിലോവാട്ടിന്റെ സോളർ പ്ലാന്റ് സ്ഥാപിക്കും.
പരിസ്ഥിതി സൗഹൃദമാകുന്നതോടൊപ്പം വൈദ്യുതി ചാർജ് ചാർജ് ഇനത്തിൽ ഇനി പ്രതിമാസം ലാഭിക്കുന്ന തുക ഉപയോഗിച്ച് ഭവനരഹിതർക്ക് വീടുകൾ നിർമിച്ചു നൽകുന്നതാണ് പദ്ധതി.
ഗുരുവായൂർ– ചെന്നൈ എഗ്മൂർ എക്സ്പ്രസ് ഇന്നും 22നും 24നും കോട്ടയം വഴി
ആലപ്പുഴ∙ തുറവൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും 22,24 തീയതികളിലും ആലപ്പുഴ വഴി പോകേണ്ട ഗുരുവായൂർ–ചെന്നൈ എഗ്മൂർ എക്സ്പ്രസ് കോട്ടയം വഴി തിരിച്ചു വിടുമെന്നും മംഗളൂരു–തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് 35 മിനിറ്റ് വൈകി ഓടുമെന്നും ദക്ഷിണ റെയിൽവേ അറിയിച്ചു.
ഈ ദിവസങ്ങളിൽ ഗുരുവായൂർ–ചെന്നൈ എഗ്മൂർ എക്സ്പ്രസിന് കോട്ടയം,ചെങ്ങന്നൂർ സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചിട്ടുണ്ട്.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ എസ്.വിഹാർ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്ഷനു കീഴിൽ ഓമനപ്പുഴ, ക്രിസ്തുരാജ, അഗർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര ∙ ഇവി ചാർജിങ് സ്റ്റേഷൻ, പോപ്പുലർ, കുറവൻതോട്, കുഴിയിൽ അമ്പലം, ഇരുമ്പനം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ കാക്കാഴം കരയോഗം, ഭാരത് ഫുഡ്, പള്ളിക്കാവ്, സിസ്കോ, മൂടാമ്പാടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. മാരാരിക്കുളം ∙ കെഎസ്ഇബി കലവൂർ സെക്ഷനിൽ കാട്ടൂർ നോർത്ത് ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]