മുഹമ്മ ∙ നാഷനൽ റോവിങ് താരത്തിനു സീനിയർ ജാവലിൻത്രോയിൽ ഒന്നാം സ്ഥാനം. ആലപ്പുഴ എസ്ഡിവിബിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥി ലയ വിനോജാണ് ഒന്നാംസ്ഥാനം നേടിയത്.
മത്സരത്തിനിടയിൽ ഗ്രൗണ്ടിലെ ചെളിയിൽ തെന്നിവീണെങ്കിലും ആത്മവിശ്വാസം ചോരാതെ മത്സരിച്ചതാണു വിജയത്തിനു കാരണമെന്നു ലയ പറയുന്നു. റോവിങ് ചാംപ്യൻഷിപ്പുകളിൽ സ്വർണം ഉൾപ്പെടെ നേടിയിട്ടുള്ള ലയ ഇത്തവണ സംസ്ഥാന കായികമേളയിൽ പങ്കെടുക്കുന്നില്ല.
നവംബറിൽ നടക്കുന്ന നാഷനൽ റോവിങ് ചാംപ്യൻഷിപ്പിനുള്ള പരിശീലനത്തിരക്കിലായിരിക്കുമെന്ന് ലയ പറഞ്ഞു.
കാസർകോട് കോളിച്ചാൽ ചെമ്മനാട്ട് വീട്ടിൽ വിനോജ് മത്തായിയുടെയും മീന വിനോജിന്റെയും മകളാണ്. മൂന്നു വർഷമായി ആലപ്പുഴയിലെ സ്പോർട്സ് കൗൺസിൽ ഹോസ്റ്റലിലാണു താമസം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]