മാവേലിക്കര ∙ കെഎസ്ആർടിസി ബസ് കയറി മാവേലിക്കരയിലേക്കു ടിക്കറ്റ് എടുത്ത ശേഷം ഉറങ്ങിപ്പോയി എന്നോർത്തു വിഷമിക്കണ്ട, മാവേലിക്കര കെഎസ്ആർടിസി സ്റ്റാൻഡിലേക്കു പ്രവേശിക്കുമ്പോൾ തന്നെ ഉറപ്പായും ഉണർന്നിരിക്കും. ഉറങ്ങുന്ന യാത്രക്കാരെ ഉണർത്താനുള്ള സംവിധാനം പോലെ സ്റ്റേഷൻ പ്രവേശന കവാടത്തിലെ വലിയ കുഴിയിൽ ബസിന്റെ ചക്രങ്ങൾ പതിച്ചാൽ അറിയാതെ സീറ്റിൽ നിന്ന് എഴുന്നേറ്റു പോകും.
ബസ് സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ വലിയ കുഴി രൂപപ്പെട്ടിട്ടു നാളുകളേറെയായി.
വലിയകുളത്തിൽ നിന്നു കോട്ടത്തോട്ടിലേക്കുള്ള ഓടയുടെ മുകൾവശത്തു കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ച വഴിയിലൂടെയാണു ബസുകൾ സ്റ്റാൻഡ് പരിസരത്തേക്കു പ്രവേശിക്കുന്നത്. റോഡിനും സ്ലാബിനും ഇടയിലുള്ള ഭാഗമാണ് ഇടിഞ്ഞു താണു വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.
ചെറിയൊരു മഴ പെയ്താൽ കുഴികളിൽ വെള്ളം നിറയും. പിന്നീടു റോഡും കുഴിയും തിരിച്ചറിയാനാകാത്ത സ്ഥിതിയാണ്.
ഇരുചക്രവാഹന യാത്രക്കാർ പലതവണ ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. സ്റ്റാൻഡിലേക്കുള്ള കുഴി നികത്തണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടും നടപടി മാത്രം വൈകുകയാണ്.
ഉടൻ ശരിയാക്കും എന്നു പല തവണ പ്രഖ്യാപനം വന്നെങ്കിലും യാത്രക്കാരുടെ ദുരിതത്തിനു പരിഹാരം അകലുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]