കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അക്രഡിറ്റഡ് ഓവർസിയർ
കിടങ്ങറ ∙ വെളിയനാട് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓഫിസിൽ ഒഴിവുള്ള അക്രഡിറ്റഡ് ഓവർസിയർ തസ്തികയിലേക്കു കരാർ അടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നതിനായി 27നു 11ന് അഭിമുഖം നടത്തും.
യോഗ്യത : 3 വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ 2 വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ സർട്ടിഫിക്കറ്റ്. യോഗ്യതയുള്ളവർ അപേക്ഷയും പ്രവൃത്തി പരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളും സഹിതം പഞ്ചായത്ത് ഓഫിസിൽ അഭിമുഖത്തിനു ഹാജരാവുക.
വോട്ടർ പട്ടിക പുതുക്കാം
മാന്നാർ ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള അവധി ദിവസമായ ഇന്നും മാന്നാർ പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
വീരനാട്യം മത്സരം
ചെങ്ങന്നൂർ ∙ മിഷൻ ചെങ്ങന്നൂരിന്റെ ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് 31ന് ഉച്ചയ്ക്ക് 2 മുതൽ വീരനാട്യം (കൈകൊട്ടിക്കളി ) മത്സരം എൻജിനീയറിങ് കോളജ് ഓഡിറ്റോറിയത്തിൽ നടത്തും.
15 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു പങ്കെടുക്കാം. 10001, 5001, 2501 രൂപ വീതം യഥാക്രമം ഒന്നുംരണ്ടുംമൂന്നും സ്ഥാനക്കാർക്കു സമ്മാനമായി ലഭിക്കുമെന്നു രക്ഷാധികാരിയായ ഔഷധി ചെയർപഴ്സൻ ശോഭന ജോർജ് അറിയിച്ചു. പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യണം.94950 53966, 80754 21226.
അസിസ്റ്റന്റ് പ്രഫസർ
ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ അസിസ്റ്റന്റ് പ്രഫസർ (ഫിസിക്കൽ എജ്യുക്കേഷൻ – പാർട്ട് ടൈം) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
22ന് രാവിലെ 10 ന് കൂടിക്കാഴ്ച. വെബ്സൈറ്റ്: https://ceconline.edu ഫോൺ : 0479 2454125, 88489 22404.
വൈദ്യുതി മുടക്കം
ഹരിപ്പാട് ∙ ഹരിപ്പാട് നഗരത്തിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]