
ആലപ്പുഴ ∙ ‘‘ഇങ്ങനെയാണോ റോഡ് ടാർ ചെയ്യുന്നത്? ടാർ ചെയ്ത അടുത്തദിവസം തന്നെ കുഴി, ഒരു സ്ഥലത്തല്ല, എല്ലായിടത്തും. യാത്രികർ കുഴികളിൽ വീണു പരുക്കേൽക്കുന്നു.
ഉത്തരവാദപ്പെട്ടവർ ഇതൊന്നും അറിയുന്നില്ലേ?’’– കൊമ്മാടി ജംക്ഷൻ മുതൽ കോൺവന്റ് സ്ക്വയർ വരെയുള്ള ദേശീയപാതയിലെ ‘മരണക്കുഴികൾ’ ചൂണ്ടിക്കാണിച്ചു നാട്ടുകാർ പറയുന്നതാണ് ഇതൊക്കെ.പാചകവാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചപ്പോൾ പൈപ്പ് ലൈനുകൾ പൊട്ടി ശുദ്ധജലം പാഴാകുന്നതും, യാത്രികർ കുഴികളിൽ വീണു അപകടം സംഭവിക്കുന്നതും കഴിഞ്ഞ രണ്ടു വർഷമായി സ്ഥിരസംഭവമാണ്.
വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്ന കമ്പനിക്കാണു പൊട്ടിയ ജലവിതരണ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാനും റോഡ് സഞ്ചാരയോഗ്യമാക്കി കൊടുക്കാനും ചുമതല. കമ്പനി ഇക്കാര്യങ്ങൾ ചെയ്യാറുണ്ടെങ്കിലും കുഴികൾ വീണ്ടും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.
കൊമ്മാടി മുതൽ കോൺവന്റ് സ്ക്വയർ വരെയുള്ള കുഴികൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ടാർ ചെയ്തതാണ്. അതേ സ്ഥലങ്ങളിൽ ബുധൻ വൈകിട്ടും വ്യാഴം പകലുമായി വീണ്ടും കുഴികൾ രൂപപ്പെട്ടു. കഴിഞ്ഞ മൂന്നു മാസങ്ങൾക്കുള്ളിൽ നാല് തവണ ടാർ ചെയ്ത സ്ഥലങ്ങളിൽ തന്നെയാണ് ഈ കുഴികൾ.
കഴിഞ്ഞ വർഷം നെഹ്റു ട്രോഫി വള്ളംകളി ദിവസം അടുത്തപ്പോൾ കുഴികൾ അടയ്ക്കാൻ കലക്ടർ നിർദേശിച്ചു.
അന്ന് കുഴികൾ അടച്ചെങ്കിലും പക്ഷേ സെപ്റ്റംബർ ആദ്യം വീണ്ടും കുഴികൾ രൂപപ്പെട്ടു. ഇപ്പോൾ നെഹ്റു ട്രോഫിക്ക് 13 ദിവസമുള്ളപ്പോൾ പഴയ പോലെ കുഴികളായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]