
എടത്വ ∙ ഇന്നലെ മുതൽ തോരാതെ പെയ്യുന്ന മഴ ജലനിരപ്പ് ഉയരുകയും കലങ്ങിമറിഞ്ഞ് കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിക്കുകയും ചെയ്തു. ശക്തമായ ഒഴുക്കും ആണ്.
ഇപ്പോൾ തന്നെ രണ്ടടിയിലേറെ ജലനിരപ്പ് ഉയർന്നു. ഏതാനും മാസത്തിനകം ഉണ്ടായ നാലു വെള്ളപ്പൊക്കദുരിതത്തിൽനിന്ന് ജനങ്ങൾ കരകയറിയിട്ടില്ല.
അതിനിടയിൽ വീണ്ടും ഒരുവെള്ളപ്പൊക്കം കൂടി താങ്ങാനുള്ള ശേഷി കുട്ടനാട്ടുകാർക്കില്ല.
കഴിഞ്ഞ വെള്ളപ്പൊക്കങ്ങളിൽ തന്നെ ഒട്ടുമിക്ക പച്ചക്കറി കർഷകരുടെയും കൃഷികൾ ഏതാണ്ട് പൂർണമായും നശിച്ചിരുന്നു. 30നു നടക്കുന്ന നെഹ്റു ട്രോഫിക്കുള്ള പരിശീലന തുഴച്ചിലിലാണ് വള്ളങ്ങളും ക്ലബ്ബുകളും ക്രമാതീതമായി ജലനിരപ്പ് ഉയർന്നാൽ പരിശീലനത്തെ ബാധിക്കും.
ഇത് വൻ നഷ്ടത്തിനിടയാക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]