
എംപ്ലോയബിലിറ്റി സെന്റർ വഴി നിയമനം :
ആലപ്പുഴ∙ എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ സ്ഥാപനങ്ങളിലേക്കു നിയമനം നടത്തുന്നു. മൂന്നു കമ്പനികളിലായി അൻപതോളം ഒഴിവുകളാണുള്ളത്.
അഭിമുഖം 19ന് രാവിലെ 9.30 ന് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ പ്രായപരിധി 18–45. 0477-2230624, 83040 57735.
സൗജന്യ അലുമിനിയം ഫാബ്രിക്കേഷൻ പരിശീലനം
കലവൂർ ∙ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പ്രവർത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഒരു മാസത്തെ സൗജന്യ അലുമിനിയം ഫാബ്രിക്കേഷൻ പരിശീലനം നടത്തുന്നു. പ്രായപരിധി:18–45.
അഭിമുഖം 19ന്. 8330011815, 7034350967
ഐടിഐ പ്രവേശനം
ആലപ്പുഴ ∙ ചെങ്ങന്നൂർ ഗവ. വനിത ഐടിഐയിലെ എൻസിവിടി ട്രേഡുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം.
അവസാന തീയതി– 21. 0479 2457496, 9747454553
മെറിറ്റ് അവാർഡ്
ആലപ്പുഴ ∙ മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടിയവർക്ക് മെറിറ്റ് അവാർഡ് നൽകുന്നു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുടിശികയില്ലാതെ രണ്ടു വർഷം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ഓഗസ്റ്റ് 31. അപേക്ഷാ ഫോം www.kmtboard.in എന്ന വെബ്സൈറ്റിൽ .
0495 2966577, 9188230577.
വിമൻ ഫെസിലിറ്റേറ്റർ
ആലപ്പുഴ ∙ അർബൻ ഐസിഡിഎസ് ഓഫിസിൽ കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററുടെ താൽക്കാലിക ഒഴിവ്. യോഗ്യത: എംഎസ്ഡബ്ല്യു അല്ലെങ്കിൽ വിമൻസ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നിവയിൽ ഏതിലെങ്കിലും പിജി.
വേതനം: 17000 രൂപ. അഭിമുഖം 19ന് രാവിലെ 11ന് ആലപ്പുഴ നഗരസഭാ ഓഫിസിൽ.
0477- 2251728.
ജില്ലാ വടംവലി മത്സരം 26ന്
മാവേലിക്കര ∙ കേരള സ്റ്റേറ്റ് ടഗ് ഓഫ് വാർ അസോസിയേഷൻ സബ് ജൂനിയർ, ജൂനിയർ, സീനിയർ വടംവലി ജില്ലാ ചാംപ്യൻഷിപ് 26നു രാവിലെ 8നു കല്ലുമല മാർ ഇവാനിയോസ് കോളജിൽ നടക്കും. 21നു മുൻപായി റജിസ്ട്രേഷൻ നടത്തണം.
9744549939
സൗജന്യ നേത്ര ചികിത്സാ ക്യാംപും തിമിര ശസ്ത്രക്രിയയും
ചെങ്ങന്നൂർ ∙ ചെങ്ങന്നൂർ ഫെസ്റ്റ്, ജില്ലാ അന്ധതാ നിയന്ത്രണ സമിതി ആലപ്പുഴ, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രി എന്നിവ ചേർന്നു ഓഗസ്റ്റ് 2ന് രാവിലെ 8 മുതൽ വൈഎംസിഎ ഹാളിൽ സൗജന്യ നേത്രചികിത്സാ ക്യാംപും തിമിര ശസ്ത്രക്രിയയും സംഘടിപ്പിക്കും. തിമിര ശസ്ത്രക്രിയയ്ക്ക് തിരഞ്ഞെടുക്കുന്നവരെ അന്നേദിവസം തിരുനെൽവേലിക്കു കൊണ്ടുപോകും.
രക്തസമ്മർദം, പ്രമേഹം, കാൻസർ, ഹൃദ്രോഗം എന്നിവയ്ക്കു സ്ഥിരമായി മരുന്ന് കഴിക്കുന്നവർ എന്നിവർ 10 ദിവസം മുൻപുള്ള ഡോക്ടറുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് കരുതണമെന്നു ചെങ്ങന്നൂർ ഫെസ്റ്റ് ചെയർമാൻ പി.എം. തോമസ്, ജനറൽ കൺവീനർ ടോം മുരിക്കുംമൂട്ടിൽ എന്നിവർ അറിയിച്ചു.
9074990544, 9496963889, 8129442422. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]